അമ്മയെ കുത്തിക്കൊന്ന് തലയറുത്ത് മുകളിലേക്ക് എറിഞ്ഞുപിടിച്ചു; നഗ്നനായി മൃതദേഹത്തിന് മുകളിൽ കയറിക്കിടന്ന് മകൻ
ന്യൂജഴ്സി∙ യുഎസിൽ 74 വയസ്സുകാരിയായ അമ്മയെ കുത്തിക്കൊലപ്പെടുത്തിയശേഷം തലയറുത്ത കേസിൽ മകൻ അറസ്റ്റിൽ. ന്യൂജഴ്സിയിലെ ഓഷ്യൻ സിറ്റിയിൽ താമസിക്കുന്ന അലക്‌സാൻഡ്രിയയെ കൊലപ്പെടുത്തിയ മകൻ ജെഫ്രി സർജന്റ് (46) ആണ് പൊലീസ് പിടിയിലായത്. താൻ അമ്മയെ കൊലപ്പെടുത്തിയതായി കഴിഞ്ഞ വെള്ളിയാഴ്ച ഇയാൾ തന്നെയാണ് പൊലീസിനോട് ഫോൺ വിളിച്ചുപറഞ്ഞത്. തനിക്ക് ബൈപോളാർ ഡിസോർഡർ ഉണ്ടെന്നും

ന്യൂജഴ്സി∙ യുഎസിൽ 74 വയസ്സുകാരിയായ അമ്മയെ കുത്തിക്കൊലപ്പെടുത്തിയശേഷം തലയറുത്ത കേസിൽ മകൻ അറസ്റ്റിൽ. ന്യൂജഴ്സിയിലെ ഓഷ്യൻ സിറ്റിയിൽ താമസിക്കുന്ന അലക്‌സാൻഡ്രിയയെ കൊലപ്പെടുത്തിയ മകൻ ജെഫ്രി സർജന്റ് (46) ആണ് പൊലീസ് പിടിയിലായത്. താൻ അമ്മയെ കൊലപ്പെടുത്തിയതായി വെള്ളിയാഴ്ച ഇയാൾ തന്നെയാണ് പൊലീസിനോട് ഫോൺ വിളിച്ചുപറഞ്ഞത്. തനിക്ക് ബൈപോളാർ ഡിസോർഡർ ഉണ്ടെന്നും പൊലീസിനോട് പറഞ്ഞ ഇയാൾ, അമ്മയെ കൊലപ്പെടുത്തിയതിന് ആവർത്തിച്ച് മാപ്പപേക്ഷിക്കുകയും ചെയ്തു.
ജെഫ്രി വിളിച്ചുപറഞ്ഞതനുസരിച്ച് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കണ്ടത്, തല വേർപെട്ട അലക്‌സാൻഡ്രിയയുടെ മൃതദേഹത്തിനു മുകളിൽ നഗ്നനായി രക്തത്തിൽ കുളിച്ചു കിടക്കുന്ന ജെഫ്രിയെയാണ്. പൊലീസിനൊപ്പമെത്തിയ അയൽവാസികളും ജെഫ്രിയുടെ മകളും ഈ കാഴ്ച കണ്ടു ഞെട്ടി. ‘ഞാൻ രണ്ടാം നിലയിൽ തുണി അലക്കുന്നതിനായി പോയിരിക്കുകയായിരുന്നു. ജെഫ്രി വളരെ നല്ല മനുഷ്യനായിരുന്നു. എന്തു പറയണമെന്ന് എനിക്കറിയില്ല. വളരെ വിചിത്രമായി തോന്നുന്നു.’’– മകൾ പറഞ്ഞു.
അലക്‌സാൻഡ്രിയ തന്റെ മകനെ സന്ദർശിക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കത്തിയുപയോഗിച്ച് കുത്തി കൊലപ്പെടുത്തിയശേഷം തലയറുത്ത് മാറ്റുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതായും അവർ വ്യക്തമാക്കി. അമ്മയുടെ വേര്‍പ്പെടുത്തിയ തല ജെഫ്രി മുകളിലേക്ക് എറിഞ്ഞുപിടിക്കുന്നതും പിന്നീട് പൊലീസെത്തുമ്പോള്‍ ഓടിച്ചെന്ന് മൃതദേഹത്തിനു മുകളിലേക്ക് വീഴുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കൊലയ്ക്കുപയോഗിച്ച കത്തിയും പ്രതിയുടെ മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.