ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം പൂർണമായി കവർന്നു; അഞ്ചു പേരടങ്ങുന്ന സംഘമെന്ന് പൊലീസ്
ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കവർച്ച. അഞ്ചു പേരടങ്ങുന്ന സംഘമാണ് എടിഎം തകർത്ത് ലക്ഷങ്ങളുടെ കവർച്ച നടത്തിയത്. ഹരിദ്വാർ ജില്ലയിലെ ദന്ദേരയിലാണു സംഭവം.

പണവുമായി കവർച്ചാസംഘം രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എടിഎമ്മിൽ കൃത്യമായി എത്ര രൂപയുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഉർജിതമാക്കിയതായി ഹരിദ്വാർ റൂറൽ പൊലീസ് സൂപ്രണ്ട് സ്വപൻ കിഷോർ പറഞ്ഞു.
മുഖംമൂടിയും ഷാളും ധരിച്ചെത്തിയാണ് സംഘം കവർച്ച നടത്തിയത്. മെഷീന്റെ മുറിച്ചെടുത്ത ഭാഗവുമായി മോഷ്ടാക്കളായ മൂന്നുപേർ വാഹനത്തിലേക്ക് ഓടിക്കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇടയ്ക്ക് ഒരാളുടെ ഷാൾ നിലത്തു വീഴുന്നുണ്ട്. പിന്നാലെ എത്തുന്ന മറ്റൊരാൾ ഈ ഷാൾ എടുത്തു നൽകുന്നതും കാണാം.
തുടർന്ന് മൂന്നു പേർ വാഹനത്തിൽ കയറുകയും വാഹനം വളരെ പെട്ടെന്നു തന്നെ മുന്നോട്ടെടുത്തു പോകുന്നതും കാണാം. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.