‘ഷട്ട് യുവർ ബ്ലഡി മൗത്ത്’ എന്ന് ഗവർണറോട് പറയാത്തത് ആ പദവിയോടുള്ള ബഹുമാനംകൊണ്ട്: മന്ത്രി മുഹമ്മദ് റിയാസ്
കോന്നി (പത്തനംതിട്ട) ∙ ‘ഷട്ട് യുവർ ബ്ലഡി മൗത്ത് മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാൻ’ എന്ന് പറയാൻ അറിയാഞ്ഞിട്ടല്ല, ഗവർണർ എന്ന പദവിയോടുള്ള ബഹുമാനംകൊണ്ടാണ് അങ്ങനെ പറയാത്തതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എന്താണ് ആരിഫ് മുഹമ്മദ് ഖാന് കണ്ണൂരിനോടും കേരളത്തോടും ഇത്ര വിദ്വേഷം? കണ്ണൂരിന്റെ ‘ബ്ലഡി ഹിസ്റ്ററി’ തനിക്കറിയാമെന്നു പറയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂരിന്റെ ശരിക്കുള്ള ചരിത്രം പഠിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

‘‘കോളനി വിരുദ്ധ പോരാട്ടത്തില്‍ ഒട്ടേറെപ്പേർ രക്തസാക്ഷികളായ മണ്ണാണ് കണ്ണൂര്‍. കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ തലശ്ശേരിയെ ആര്‍എസ്എസ് തിരഞ്ഞെടുത്തപ്പോള്‍ അതിനെ ചെറുത്തതാണ് കണ്ണൂരിന്റെ ചരിത്രം. മുസ്‌ലിം പള്ളി ആക്രമിക്കാന്‍ ആര്‍എസ്എസുകാര്‍ ശ്രമിച്ചപ്പോള്‍ യു.കെ.കുഞ്ഞിരാമനെന്ന സഖാവാണ് പള്ളിക്കു കാവല്‍ നിന്നത്. മാപ്പിളയുടെ സന്തതിയെന്നു പറഞ്ഞ് കുഞ്ഞിരാമനെ ആര്‍എസ്എസുകാര്‍ വകവരുത്തി. അന്ന് വർഗീയകലാപത്തിന് കോപ്പുകൂട്ടിയവരെ തടുത്ത, ജനങ്ങൾക്ക് കാവൽനിന്ന പാരമ്പര്യമാണ് കണ്ണൂരിന്റേത്. അതിനു നേതൃത്വം കൊടുത്തയാളാണ് പിണറായി വിജയനെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചറിയണം.
ചരിത്രത്തെ വക്രീകരിച്ചും തമസ്കരിച്ചും ആര്‍എസ്എസ് ആഗ്രഹിക്കുന്നതുപോലെ കേരളത്തില്‍ പ്രവര്‍ത്തനം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയെയും അദ്ദേഹം ജനിച്ചു വളര്‍ന്ന കണ്ണൂരിനെയും ആക്രമിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറപ്പെട്ടിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപി അധികാരം ലഭിക്കാത്ത സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍ പദവിയുള്‍പ്പെടെയുള്ള സ്ഥാനങ്ങളെ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഗവര്‍ണര്‍മാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മാത്രം കാണുന്നില്ല.’’ –മന്ത്രി പറഞ്ഞു.