ബിഹാറിൽ പൂജാരിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു; വൻ സംഘർഷം
ഗോപാൽഗഞ്ച്∙ ബിഹാറിൽ പൂജാരിയെ വെടിവച്ചുകൊന്നശേഷം കണ്ണു ചൂഴ്‌ന്നെടുത്തു. ദനപുർ ഗ്രാമത്തിലെ ശിവ ക്ഷേത്രത്തിലെ പുരോഹിതനായ മനോജ് കുമാർ (32) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച രാത്രി ക്ഷേത്രത്തിൽ നിന്നു പോയ ശേഷമാണ് മനോജിനെ കാണാതായത്.

മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഗ്രാമത്തിൽ സംഘർഷം ഉടലെടുത്തു. പൊലീസിന്റെ അനാസ്ഥയാണ് പൂജാരി കൊല്ലപ്പെടാൻ കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചു. ദേശീയ പാതയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനു പിന്നാലെയുണ്ടായ സംഘർഷത്തിൽ രണ്ടു പൊലീസുകാർക്ക് പരുക്കേറ്റു. പൊലീസ് വാഹനവും കത്തിച്ചു.
മനോജിനെ കാണാനില്ലെന്ന് ചൊവ്വാഴ്ച സഹോദരൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഗ്രാമത്തിലെ സംഘർഷാവസ്ഥ നിയന്ത്രിച്ചുവെന്നും കുറ്റവാളികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്നും സബ് ഡിവിഷനൽ പൊലീസ് ഓഫിസർ അറിയിച്ചു.