ധാരാവി പുനർവികസന പദ്ധതി: പോർമുഖം തുറന്ന് ഉദ്ധവ് വിഭാഗം; അദാനി ഗ്രൂപ്പ് ഓഫിസിലേക്ക് മാർച്ച്
മുംബൈ∙ ധാരാവി പുനർവികസന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പുതിയ പോർമുഖം തുറന്ന് ശിവസേന ഉദ്ധവ് വിഭാഗം. പുനർവികസനത്തിന്റെ ചുമതലയുള്ള അദാനി ഗ്രൂപ്പിന്റെ ഓഫിസിലേക്ക് ഉദ്ധവ് താക്കറെ നയിച്ച മാർച്ചിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാന സർക്കാർ

മുംബൈ∙ ധാരാവി പുനർവികസന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പുതിയ പോർമുഖം തുറന്ന് ശിവസേന ഉദ്ധവ് വിഭാഗം. പുനർവികസനത്തിന്റെ ചുമതലയുള്ള അദാനി ഗ്രൂപ്പിന്റെ ഓഫിസിലേക്ക് ഉദ്ധവ് താക്കറെ നയിച്ച മാർച്ചിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാന സർക്കാർ ജനങ്ങളെ അവഗണിച്ച് അദാനി ഗ്രൂപ്പിന്റെ താൽപര്യങ്ങൾക്കു ഒത്താശ ചെയ്യുകയാണെന്ന് ഉദ്ധവ് ആരോപിച്ചു.
താൻ വികസനത്തിന് എതിരല്ല. എന്നാൽ അദാനിക്ക് കോടിക്കണക്കിനു രൂപയുടെ നേട്ടം ലഭിക്കുമ്പോൾ ചേരിനിവാസികൾ വഴിയാധാരമാകുന്നത് അനുവദിക്കാനാവില്ല. ധാരാവി നിവാസികൾക്ക് 400-500 ചതുരശ്ര അടി വരുന്ന ഫ്ലാറ്റെങ്കിലും പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ ലഭിക്കണമെന്ന് ഉദ്ധവ് പറഞ്ഞു. നിലവിൽ വാഗ്ദാനം ചെയ്യുന്ന 326 ചതുരശ്ര അടി ഫ്ലാറ്റുകൾ ഈ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം അപര്യാപ്തമാണ്. പൊലീസുകാർ, മിൽ തൊഴിലാളികൾ തുടങ്ങിയവർക്കും ധാരാവിയിൽ പാർപ്പിടം ലഭിക്കണമെന്ന് ഉദ്ധവ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂലൈയിലാണ് ധാരാവി പുനർവികസന പദ്ധതിയുടെ കരാർ സംസ്ഥാന സർക്കാർ അദാനി ഗ്രൂപ്പിന് കൈമാറിയത്. പ്രതിപക്ഷ സഖ്യത്തിലെ കോൺഗ്രസും പദ്ധതിക്കെതിരെ രംഗത്തുണ്ട്. കലാനഗറിൽ നിന്നു ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) അദാനി ഗ്രൂപ്പിന്റെ ഓഫിസ് വരെ നടന്ന മാർച്ചിൽ ധാരാവിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ വർഷ ഗായ്ക്ക്‌വാഡും പങ്കെടുത്തു.