ADVERTISEMENT

മുംബൈ∙ വൻകിട വ്യവസായ സ്ഥാപനമായ ജെഎസ്ഡബ്ല്യുവിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സജ്ജൻ ജിൻഡലിനെതിരെ (64) ഗുരുതര ആരോപണങ്ങളാണ് പീഡന പരാതി നൽകിയ യുവനടി ഉന്നയിച്ചിരിക്കുന്നത്. കൂടുതൽ സ്വാതന്ത്ര്യമെടുത്ത് അദ്ദേഹം പെരുമാറാൻ തുടങ്ങിയത് അസ്വസ്ഥതയുണ്ടാക്കിയെന്നും പലപ്പോഴും അനുവാദവമില്ലാതെ ചേർത്തുപിടിച്ചെന്നും നടി പറയുന്നു. പൊലീസിൽ പരാതി നൽകിയാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. 

സജ്ജൻ ജിൻഡല്‍ പീഡിപ്പിച്ചതായി ആരോപിച്ച് യുവനടി നൽകിയ പരാതിയിൽ മുംബൈ പൊലീസ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. 2022 ജനുവരിയിൽ മുംബൈ ബാന്ദ്ര–കുർള കോംപ്ലക്സിൽ, കമ്പനിയുടെ കേന്ദ്ര ഓഫിസിനു മുകളിലെ പെന്റ് ഹൗസിൽ വച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം.    ഇൗ വർഷം ഫെബ്രുവരിയിൽ പരാതി നൽകിയിട്ടും പൊലീസ്  നടപടി സ്വീകരിക്കാതെ വന്നതോടെ യുവതി ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.

2021ൽ ദുബായിൽ ഐപിഎൽ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ വച്ചാണ് സജ്ജൻ ജിൻഡലിനെ ആദ്യമായി കാണുന്നതെന്ന് യുവതി പരാതിയിൽ പറയുന്നു. പിന്നീട് എൻസിപി നേതാവ് പ്രഫുൽ പട്ടേലിന്റെ മകന്റെ വിവാഹവേദിയിൽ വച്ചു കണ്ടു. തുടർന്ന് സൗഹൃദം സ്ഥാപിക്കാനെത്തിയ അദ്ദേഹം തന്റെ സഹോദരൻ ദുബായിൽ നടത്തുന്ന റിയൽ എസ്റ്റേറ്റ് കമ്പനി മുഖേന കെട്ടിടം വാങ്ങാൻ താൽപര്യം അറിയിച്ചെന്നു നടി പറയുന്നു. മൊബൈൽ നമ്പർ കൈമാറിയതിനു പിന്നാലെ കൂടിക്കാഴ്ച പതിവായി. 

കൂടുതൽ സ്വാതന്ത്ര്യമെടുത്ത് അദ്ദേഹം പെരുമാറാൻ തുടങ്ങിയത് അസ്വസ്ഥതയുണ്ടാക്കിയെന്നും പലപ്പോഴും അനുവാദവമില്ലാതെ ചേർത്തുപിടിച്ചെന്നും നടി ആരോപിച്ചു. ഭാര്യയുമായുള്ള പ്രശ്നങ്ങളും മറ്റും വിശദീകരിച്ച് തന്നോട് പ്രണയം നടിച്ചു. ഇതിനിടെ, കഴിഞ്ഞ വർഷം ജനുവരിയിൽ ജെഎസ്ഡബ്ല്യു ആസ്ഥാനത്ത് കൂടിക്കാഴ്ചയ്ക്ക് പോയപ്പോൾ പെന്റ് ഹൗസിൽ എത്തിച്ചു പീഡിപ്പിച്ചെന്നാണു പരാതി. അതിനു ശേഷം സ്വഭാവരീതി മാറി. സൗഹൃദം നിലനിർത്താൻ ശ്രമിച്ചിട്ടും അകലം പാലിക്കാൻ ശ്രമിച്ച അദ്ദേഹം ഫോൺ നമ്പർ ബ്ലോക്ക് ചെയ്തെന്നും പൊലീസിൽ പരാതി നൽകിയാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

English Summary:

Actress who filed Rape case against Sajjan Jindal raises serious allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com