കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിലെ നാവികനെ രക്ഷിച്ച് ഇന്ത്യൻ സേന; തുടർചികിത്സയ്ക്കായി ഒമാനിലേക്ക്
ന്യൂഡൽഹി ∙ അറബിക്കടലിൽനിന്ന് കഴിഞ്ഞദിവസം കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മാൾട്ടയിൽ നിന്നുള്ള ചരക്കു കപ്പലിലെ പരുക്കേറ്റ നാവികനെ ഇന്ത്യൻ നാവികസേന

ന്യൂഡൽഹി ∙ അറബിക്കടലിൽനിന്ന് കഴിഞ്ഞദിവസം കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മാൾട്ടയിൽ നിന്നുള്ള ചരക്കു കപ്പലിലെ പരുക്കേറ്റ നാവികനെ ഇന്ത്യൻ നാവികസേന പുറത്തെത്തിച്ചു. കടൽക്കൊള്ളക്കാരുടെ സംഘത്തിൽനിന്ന് മോചിതനായ നാവികനെ തുടർചികിത്സയ്ക്കായി ഒമാനിലേക്കു കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നാവികസേന അറിയിച്ചു.
‘കടലിൽ വച്ചുതന്നെ അദ്ദേഹത്തിനു ആവശ്യമായ വൈദ്യസഹായം നൽകി. തുടർചികിത്സ ആവശ്യമായതിനാലാണ് ഒമാനിലേക്കു കൊണ്ടുപോയത്.’– നാവിക സേന അറിയിച്ചു. ആറ് കടൽക്കൊള്ളക്കാർ ചരക്കു കപ്പലിൽ പ്രവേശിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ശനിയാഴ്ച രാവിലെ മുതൽ ചരക്കു കപ്പലിനെ നിരീക്ഷിച്ചിരുന്നു.
നാവികസേനയുടെ വിമാനങ്ങൾ കപ്പലിനു മുകളിലൂടെ സഞ്ചരിക്കുന്നുണ്ട്. കപ്പൽ ഇപ്പോൾ സൊമാലിയൻ തീരത്തേക്ക് നീങ്ങുകയാണെന്നും നാവികസേന അറിയിച്ചു. എംവി റ്യുയെന്‍ കപ്പലിലാണു കടല്‍ക്കൊള്ളക്കാര്‍ കയറിയിട്ടുള്ളത്.