കോഴിക്കോട്∙ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തൃശൂർ കേരള വര്‍മ കോളജില്‍ എസ്എഫ്ഐ ഉയര്‍ത്തിയ പ്രതിഷേധ ബാനറിലെ ഇംഗ്ലിഷ് പ്രയോഗങ്ങളെ പരിഹസിച്ച കോണ്‍ഗ്രസ് മുന്‍ എംഎല്‍എ വി.ടി. ബല്‍റാമിനു മറുപടിയുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. ‘നീ ഒരു ചുക്കും ചെയ്യില്ല, നിന്‍റെ അടവ് ഇവിടെ നടക്കൂല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തൃശൂർ കേരള വര്‍മ കോളജില്‍ എസ്എഫ്ഐ ഉയര്‍ത്തിയ പ്രതിഷേധ ബാനറിലെ ഇംഗ്ലിഷ് പ്രയോഗങ്ങളെ പരിഹസിച്ച കോണ്‍ഗ്രസ് മുന്‍ എംഎല്‍എ വി.ടി. ബല്‍റാമിനു മറുപടിയുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. ‘നീ ഒരു ചുക്കും ചെയ്യില്ല, നിന്‍റെ അടവ് ഇവിടെ നടക്കൂല, നിന്നേക്കൊണ്ട് കൂട്ടിയാ കൂടൂല, നീ ഒരു പുല്ലും പറയണ്ട, നിന്നെ കെട്ട് കെട്ടിക്കും’ എന്നീ മലയാള പ്രയോഗങ്ങൾ അതേപടി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.

ഇതിന് വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകളെ കൂട്ടുപിടിച്ചായിരുന്നു ആര്‍ഷോയുടെ മറുപടി. ‘കൊണ്ട് പോടാ നിന്റെ ആഖ്യയും ആഖ്യാതവും’ എന്നായിരുന്നു ആർഷോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ADVERTISEMENT

തൃശൂര്‍ കേരള വര്‍മ കോളജിന്റെ പ്രവേശന കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരെ ‘ആ പരിപ്പ് ഇവിടെ വേവില്ല’ എന്ന് സൂചിപ്പിച്ച് your dal will not cook here bloody sanghi khan എന്ന് ബാനര്‍ എഴുതി സ്ഥാപിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ അടക്കം ഈ ബാനറിലെ പ്രയോഗം വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. പിന്നാലെയാണ് എസ്എഫ്ഐയെ കളിയാക്കുന്ന തരത്തിലുള്ള ബൽറാമിന്റെ പോസ്റ്റും അതിനുള്ള ആർഷോയുടെ മറുപടിയും.

English Summary:

PM Arsho Replies to VT Balram