മോദിക്കെതിരായ ലേഖനം: സഞ്ജയ് റാവുത്തിനെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി
മുംബൈ∙ പാർട്ടി മുഖപത്രമായ ‘സാമ്‌ന’യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ ലേഖനം എഴുതിയതിന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ്

മുംബൈ∙ പാർട്ടി മുഖപത്രമായ ‘സാമ്‌ന’യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ ലേഖനം എഴുതിയതിന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവുത്തിനെതിരെ റജിസ്റ്റർ ചെയ്ത കേസിൽ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി. കേസിൽ മഹാരാഷ്ട്ര പൊലീസ് നിയമോപദേശം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യദ്രോഹ കുറ്റം ഒഴിവാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സാമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് സഞ്ജയ് റാവുത്ത്. സാമ്‌നയിലെ പ്രതിവാര കോളത്തിൽ പ്രധാനമന്ത്രിക്കെതിരെ എഴുതിയ പരാമർശങ്ങളുടെ പേരിൽ യവത്മാൽ ജില്ലയിലെ ഉമർഖേഡ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി 124 (എ) (രാജ്യദ്രോഹം), 153 (എ), 505 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നത്. ബിജെപി യവത്മാൽ ജില്ലാ കോ-ഓർഡിനേറ്റർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.