ഒരു മണിക്കൂറിലേറെ പണിമുടക്കി മസ്കിന്റെ എക്സ്; സൈറ്റ് കിട്ടുന്നില്ലെന്ന് വ്യാപക പരാതി, ഒടുവിൽ പരിഹാരം
ന്യൂഡൽഹി ∙ പ്രമുഖ മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സ് (ട്വിറ്റർ) ഒരു മണിക്കൂറിലേറെ പ്രവര്‍ത്തനരഹിതമായി. രാവിലെ പതിനൊന്നോടെയാണു പ്രവർത്തനം നിലച്ചത്. വെബ്‌സൈറ്റിലും ആപ്പിലും ‘വെല്‍കം ടു എക്‌സ്’ എന്ന സന്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 12.15ഓടെ ശേഷം പോസ്റ്റുകൾ വീണ്ടും ലഭ്യമായി. വലിയ സാങ്കേതിക തകരാർ

ന്യൂഡൽഹി ∙ പ്രമുഖ മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സ് (ട്വിറ്റർ) ഒരു മണിക്കൂറിലേറെ പ്രവര്‍ത്തനരഹിതമായി. രാവിലെ പതിനൊന്നോടെയാണു പ്രവർത്തനം നിലച്ചത്. വെബ്‌സൈറ്റിലും ആപ്പിലും ‘വെല്‍കം ടു എക്‌സ്’ എന്ന സന്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 12.15ഓടെ ശേഷം പോസ്റ്റുകൾ വീണ്ടും ലഭ്യമായി. വലിയ സാങ്കേതിക തകരാർ സംഭവിച്ചെന്നാണു സൂചന.
എക്സ് ഉപയോഗിക്കാനാവുന്നില്ലെന്നു 70,000ലേറെ പേർ റിപ്പോർട്ട് ചെയ്തെന്നു ഡൗൺഡിറ്റക്ടർ അറിയിച്ചു. എന്താണു സംഭവിച്ചത് എന്നതിനെപ്പറ്റി ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഇതാദ്യമായല്ല ഇത്തരത്തിൽ എക്സ് പണി മുടക്കുന്നത്. ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത ശേഷം ഈ വർഷം മാർച്ചിലും ജൂലൈയിലും സമാനമായ തകരാര്‍ എക്‌സ് നേരിട്ടിരുന്നു.