കാട്ടാക്കടയിൽ കോൺഗ്രസുകാർക്ക് ‘മഞ്ഞക്കുപ്പായക്കാരുടെ’ മർദനം; കാറിന്റെ ഡോർ കൊണ്ട് തട്ടിവീഴ്ത്തി – വിഡിയോ
തിരുവനന്തപുരം∙ കാട്ടാക്കടയില്‍ നവകേരള ബസ് കടന്ന് പോകുന്നതിനിടെ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ വാഹനത്തിനു കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുകയായിരുന്നു. കാട്ടാക്കട മണ്ഡലത്തിൽനിന്ന് അരുവിക്കരയിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിക്കും വാഹനവ്യൂഹത്തിനും നേരേ കാട്ടാക്കട മാർക്കറ്റ് ജംക്‌ഷനിൽവച്ചാണ് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

തിരുവനന്തപുരം∙ കാട്ടാക്കടയില്‍ നവകേരള ബസ് കടന്നുപോകുന്ന വഴികളില്‍ അക്രമം തീര്‍ത്ത് യാത്രയ്ക്കൊപ്പമുള്ള അകമ്പടി സംഘം. മുഖ്യമന്ത്രിയുടെ വാഹനത്തിനു കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടുന്ന അകമ്പടി സംഘം മർദിക്കുകയായിരുന്നു. ഇതിനു പിന്നാലെ ആര്യനാട്ട് കെഎസ്‌യു പോസ്റ്ററുകളും നശിപ്പിച്ചു. ആര്യനാട്ട് ഐടി സ്കൂളിനടുത്തുള്ള കെഎസ്‌യു, എബിവിപി കൊടിതോരണങ്ങളും ഇതേ സംഘം നശിപ്പിച്ചു. തടയാനെത്തിയ പൊലീസുകാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
കാട്ടാക്കട മണ്ഡലത്തിൽനിന്ന് അരുവിക്കരയിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിക്കും വാഹനവ്യൂഹത്തിനും നേരേ കാട്ടാക്കട മാർക്കറ്റ് ജംക്‌ഷനിൽവച്ചാണ് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടസ്സമില്ലാതെ കടന്നുപോകുകയും ചെയ്തു.
എന്നാൽ ഇതിനുശേഷം വാഹനവ്യൂഹനത്തിനു പിന്നാലെയെത്തിയ മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കുകയായിരുന്നു. വടി ഉൾപ്പടെയുള്ളവ ഉപയോഗിച്ചായിരുന്നു ആക്രമണം. കോൺഗ്രസ് പ്രവർത്തകരും തിരിച്ചടിക്കാൻ തുടങ്ങിയതോടെ സംഘർഷമായി. ഇവരെ പിടിച്ചുമാറ്റാൻ എത്തിയ പൊലീസുകാർക്ക് ഉൾപ്പെടെ പരുക്കേറ്റു.
അതേസമയം, കാട്ടാക്കടയിൽ കരിങ്കൊടി കാണിക്കാൻ നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കാറിന്റെ ഡോർ ഉപയോഗിച്ച് തട്ടിവീഴ്ത്താൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.