സി.രഘുനാഥ് ബിജെപിയിലേക്ക്; പിണറായിക്കെതിരെ മത്സരിച്ച സ്ഥാനാർഥി, സുധാകരന്റെ അടുത്ത അനുയായി
കണ്ണൂർ ∙ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി.രഘുനാഥ് ബിജെപിയിലേക്ക്. കോൺഗ്രസ് വിടുന്നതായി

കണ്ണൂർ ∙ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി.രഘുനാഥ് ബിജെപിയിലേക്ക്. കോൺഗ്രസ് വിടുന്നതായി വ്യക്തമാക്കി ഈ മാസമാദ്യം രഘുനാഥ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കോൺഗ്രസിന് വേട്ടക്കാരന്റെ മനസ്സാണെന്നും പാർട്ടിയുടെ ജനിതക ഘടന മാറിപ്പോയെന്നും രഘുനാഥ് ആക്ഷേപിച്ചു.
കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ അടുത്ത അനുയായി ആയിരുന്ന രഘുനാഥ് അഞ്ച് പതിറ്റാണ്ടു നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ഏതാനും മാസങ്ങളായി കോൺഗ്രസിന്റെ പരിപാടികളിൽനിന്ന് രഘുനാഥ് വിട്ടുനിന്നിരുന്നു. കണ്ണൂർ ജില്ലാ രാഷ്ട്രീയത്തിൽ ഇനിയും സജീവമായി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.