‘എല്ലാവരും ആരോഗ്യം സൂക്ഷിക്കണം’: പ്രസംഗത്തിനിടെ നെഞ്ചുവേദന; കുഴഞ്ഞുവീണ ഐഐടി പ്രഫസർ മരിച്ചു
ന്യൂഡൽഹി∙ ആരോഗ്യ പരിപാലനത്തെ കുറിച്ച് പ്രസംഗിക്കുന്നതിനിടെ കാൻപുർ ഐഐടിയിലെ പ്രഫസർ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. വീണയുടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും

ന്യൂഡൽഹി∙ ആരോഗ്യ പരിപാലനത്തെ കുറിച്ച് പ്രസംഗിക്കുന്നതിനിടെ കാൻപുർ ഐഐടിയിലെ പ്രഫസർ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. വീണയുടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഐഐടി കാൻപുരിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രഫസറായ സമീർ ഖണ്ഡേക്കറാണ് (53) മരിച്ചത്.
പൂർവവിദ്യാർഥി സംഗമത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് സംഭവം. പ്രസംഗത്തിനിടെ അദ്ദേഹം വിയർക്കാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുൻപു തന്നെ വേദിയിൽ കുഴഞ്ഞുവീണു. എല്ലാവരും ആരോഗ്യം നന്നായി പരിപാലിക്കണമെന്ന് പ്രസംഗത്തിൽ പറഞ്ഞതിനു പിന്നാലെയാണ് സംഭവമെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ചയായിരുന്നു പരിപാടി നടന്നത്. മികച്ച അധ്യാപകനെയും ഗവേഷകനെയുമാണ് നഷ്ടപ്പെട്ടതെന്ന് കാൻപുർ ഐഐടി മുൻ ഡയറക്ടർ അഭയ് ഖണ്ഡേക്കർ പറഞ്ഞു. കേംബ്രിജ് സർവകലാശാലയിൽ പഠിക്കുന്ന മകൻ എത്തിയ ശേഷമാകും സംസ്കാരം. അതുവരെ മൃതദേഹം കാൻപുർ ഐഐടിയുടെ ഹെൽത്ത് സെന്ററിൽ സൂക്ഷിക്കും.