ADVERTISEMENT

പത്തനംതിട്ട∙ ശബരിമലയിൽ ഭക്തരുടെ വൻ തിരക്ക്. തിരക്ക് ഏറിയതോടെ വാഹനങ്ങൾ പലയിടത്തും പൊലീസ് തടഞ്ഞു. നിലക്കലും ഇടത്താവളങ്ങളിലും തീർഥാടകരുടെ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ശബരിമലയിലെ ഭക്തജന തിരക്ക്. (ചിത്രം:എൻ.രാജേഷ് ബാബു∙മനോരമ)
ശബരിമലയിലെ ഭക്തജന തിരക്ക്. (ചിത്രം:എൻ.രാജേഷ് ബാബു∙മനോരമ)
പാലാ–പൊൻകുന്നം റോഡിൽ വണ്ടികൾ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യം. ചിത്രം: രാഹുൽ പാമ്പാടി∙മനോരമ
പാലാ–പൊൻകുന്നം റോഡിൽ വണ്ടികൾ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യം. ചിത്രം: രാഹുൽ പാമ്പാടി

പാലാ–പൊൻകുന്നം റൂട്ടിൽ വഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. എലിക്കുളം മുതൽ ഇളങ്ങുളം അമ്പലം ജങ്ഷൻ വരെ എട്ടു കിലോമീറ്ററോളം ഗതാഗതകുരുക്കാണ്. 12 മണിക്കൂറോളം പിന്നിട്ട ഗതാഗതകുരുക്ക് ഇപ്പോഴും തുടരുകയാണ്. തീർഥാടകരുടെ ബസുകൾ പൊലീസ് വൈക്കത്ത് പിടിച്ചിട്ടു.

ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തജനം. (ചിത്രം: എൻ.രാജേഷ്  ബാബു∙ മനോരമ)
ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തജനം. (ചിത്രം: എൻ.രാജേഷ് ബാബു∙ മനോരമ)
ശബരിമലയിലെ തിരക്കുമൂലം പാലാ–പൊൻകുന്നം റോഡിൽ വണ്ടികൾ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യം. ചിത്രം: രാഹുൽ പാമ്പാടി∙മനോരമ
ശബരിമലയിലെ തിരക്കുമൂലം പാലാ–പൊൻകുന്നം റോഡിൽ വണ്ടികൾ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യം. ചിത്രം: രാഹുൽ പാമ്പാടി

വാഹനം തടയുന്നതിൽ പ്രതിഷേധവുമായി തീർഥാടകർ രംഗത്തെത്തി. കോട്ടയം വൈക്കത്തും ശബരിമല തീർഥാടകർ റോഡ് ഉപരോധിക്കുകയാണ്. പ്രതിഷേധിക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ഇന്നലെ ഒരുലക്ഷത്തിലേറെ പേരാണു പതിനെട്ടാം പടി കയറിയത്.  ഈ സീസണിലെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്.

ചിത്രം: രാഹുൽ പാമ്പാടി∙മനോരമ
ഗതാഗതകുരുക്കിനെ തുടർന്നു പൊൻകുന്നം സിഐയുമായി സംസാരിക്കുന്ന ഭക്തർ. ചിത്രം: രാഹുൽ പാമ്പാടി
ശബരിമലയിൽ ദർശനത്തിനായെത്തിയ ഭക്തർ. ചിത്രം: എൻ.രാജേഷ് ബാബു∙മനോരമ
ശബരിമലയിൽ ദർശനത്തിനായെത്തിയ ഭക്തർ. ചിത്രം: എൻ.രാജേഷ് ബാബു∙മനോരമ
ശബരിമല തീർത്ഥാടകരെ തിരക്കു മൂലം മരക്കൂട്ടത്തു തടഞ്ഞു നിർത്തിയപ്പോൾ. (ചിത്രം:രാജേഷ് ബാബു∙മനോരമ)
ശബരിമല തീർഥാടകരെ തിരക്കു മൂലം മരക്കൂട്ടത്തു തടഞ്ഞു നിർത്തിയപ്പോൾ. ചിത്രം: എൻ.രാജേഷ് ബാബു∙മനോരമ)
ശബരിമല തീർഥാടകരെ തിരക്കു മൂലം മരക്കൂട്ടത്തു തടഞ്ഞു നിർത്തിയപ്പോൾ. (ചിത്രം:എൻ.രാജേഷ് ബാബു∙മനോരമ)
ശബരിമല തീർഥാടകരെ തിരക്കു മൂലം മരക്കൂട്ടത്തു തടഞ്ഞു നിർത്തിയപ്പോൾ. (ചിത്രം:എൻ.രാജേഷ് ബാബു∙മനോരമ)
ശബരിപീഠത്തിലെ തിരക്ക്. (ചിത്രം:എൻ.രാജേഷ് ബാബു∙മനോരമ)
ശബരിപീഠത്തിലെ തിരക്ക്. (ചിത്രം:എൻ.രാജേഷ് ബാബു∙മനോരമ)
English Summary:

Huge crowd in Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com