രാജ്യത്ത് പുതുതായി 628 കോവിഡ് കേസുകൾ; രോഗബാധിതരുടെ എണ്ണം നാലായിരം കടന്നു
ന്യൂഡൽഹി∙ കോവിഡിന്റെ ഉപവകഭേദമായ ജെഎൻ.1 രാജ്യത്ത് വ്യാപകമാകുന്നു. പുതുതായി 628 പേർക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ

ന്യൂഡൽഹി∙ കോവിഡിന്റെ ഉപവകഭേദമായ ജെഎൻ.1 രാജ്യത്ത് വ്യാപകമാകുന്നു. പുതുതായി 628 പേർക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,054 ആയി വർധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഞായറാഴ്ച 3,742 പേർക്കായിരുന്നു കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്താകെ 5.33 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 315 പേർ രോഗമുക്തിനേടി. ഇതോടെ രാജ്യത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 4.44 കോടിയായി.
ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.