മംഗളൂരു കേന്ദ്രീകരിച്ചു വീസ തട്ടിപ്പ്; പ്രധാന പ്രതി കൊല്ലത്ത് പിടിയിൽ
ചിറ്റാരിക്കാൽ (കണ്ണൂർ)∙വീസ തട്ടിപ്പുകേസിലെ പ്രധാന പ്രതിയെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര തഴക്കര സ്വദേശി വളക്കോട്ടുതറയിൽ എൻ.പ്രസാദിനെയാണ് (55) കഴിഞ്ഞ ദിവസം ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നിർദേശത്തെത്തുടർന്നു എസ്ഐമാരായ അരുൺ, കെ.ജി.രതീഷ്, സിപിഒമാരായ കെ.ജയരാജൻ,

ചിറ്റാരിക്കാൽ (കണ്ണൂർ)∙വീസ തട്ടിപ്പുകേസിലെ പ്രധാന പ്രതിയെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര തഴക്കര സ്വദേശി വളക്കോട്ടുതറയിൽ എൻ.പ്രസാദിനെയാണ് (55) കഴിഞ്ഞ ദിവസം ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നിർദേശത്തെത്തുടർന്നു എസ്ഐമാരായ അരുൺ, കെ.ജി.രതീഷ്, സിപിഒമാരായ കെ.ജയരാജൻ, സജീഷ് എന്നിവരടങ്ങിയ സംഘം കൊല്ലത്തുവച്ചു പിടികൂടിയത്. ഇയാളെ
പിന്നീട് അറസ്റ്റ് ചെയ്തു ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഈ കേസിലെ രണ്ടാം പ്രതിയായ സുരേഷ് ഗോപി നാരായണനെ ഒരുമാസം മുൻപ് കോയമ്പത്തൂരിൽവച്ചു ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മംഗളൂരു കേന്ദ്രീകരിച്ചു തട്ടിപ്പ് നടത്തിയ പ്രസാദ്, രണ്ടാം പ്രതിയുടെ പേരിലാണ് ബാങ്ക് അക്കൗണ്ടുകളും മറ്റ് ഇടപാടുകളും നടത്തിയിരുന്നത്.
മംഗളൂരുവിൽവച്ച് അഭിമുഖം നടത്തിയശേഷം ചിറ്റാരിക്കാൽ നിരത്തുംതട്ട് സ്വദേശിയിൽനിന്നു കഴിഞ്ഞവർഷം 1.75 ലക്ഷം രൂപയാണ് ഇയാൾ വീസയുടെ പേരിൽ വാങ്ങിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വീസയോ പണമോ തിരിച്ചുകിട്ടാത്തതിനെത്തുടർന്നു പരാതിക്കാരൻ ചിറ്റാരിക്കാൽ പൊലീസിൽ സമീപിക്കുകയായിരുന്നു. ഇതേത്തുടർന്നാണു പൊലീസ് അന്വേഷണം ആരംഭിച്ചത് ഇവരെ അന്വേഷിച്ചു പൊലീസ് മുംബൈ, കോയമ്പത്തൂർ, കോവളം എന്നിവിടങ്ങളിലും എത്തിയിരുന്നു. മംഗളൂരു കേന്ദ്രീകരിച്ചു തട്ടിപ്പ് നടത്തിയിരുന്ന ഇവർ ഒട്ടേറെയാളുകളെ പണം വാങ്ങി കബളിപ്പിച്ചിട്ടുണ്ടെന്നാണു വിവരം.