കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ നിരവധി വിമാന, ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു – വിഡിയോ
ന്യൂഡല്‍ഹി∙ ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ വൈകി. 7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രാവിലെ ഡല്‍ഹിയിലെ താപനില. രാജ്യാന്തര സര്‍വീസ് ഉള്‍പ്പെടെ 30 വിമാനങ്ങളാണു വൈകിയത്. കൂടുതല്‍ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന്

ന്യൂഡല്‍ഹി∙ ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ വൈകി. 7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രാവിലെ ഡല്‍ഹിയിലെ താപനില.
രാജ്യാന്തര സര്‍വീസ് ഉള്‍പ്പെടെ 30 വിമാനങ്ങളാണു വൈകിയത്. കൂടുതല്‍ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ അതത് വിമാനക്കമ്പനികളെ ബന്ധപ്പെട്ട് യാത്രാസമയം കൃത്യമായി അറിയണമെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ 14 ട്രെയിനുകളും മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വൈകി. കനത്ത തണുപ്പാണ് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ അനുഭവപ്പെടുന്നത്. വഴിയോരങ്ങളില്‍ ആളുകള്‍ കൂട്ടത്തോടെ തീകായുന്ന ദുശ്യങ്ങളാണ് പലയിടങ്ങളിലുമുള്ളത്.
മൂടല്‍മഞ്ഞും പൊടിപടലങ്ങളും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.