ADVERTISEMENT

ന്യൂഡല്‍ഹി∙ ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ വൈകി. 7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രാവിലെ ഡല്‍ഹിയിലെ താപനില.

രാജ്യാന്തര സര്‍വീസ് ഉള്‍പ്പെടെ 30 വിമാനങ്ങളാണു വൈകിയത്. കൂടുതല്‍ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ അതത് വിമാനക്കമ്പനികളെ ബന്ധപ്പെട്ട് യാത്രാസമയം കൃത്യമായി അറിയണമെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു. 

ഡല്‍ഹിയില്‍ 14 ട്രെയിനുകളും മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വൈകി. കനത്ത തണുപ്പാണ് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ അനുഭവപ്പെടുന്നത്. വഴിയോരങ്ങളില്‍ ആളുകള്‍ കൂട്ടത്തോടെ തീകായുന്ന ദുശ്യങ്ങളാണ് പലയിടങ്ങളിലുമുള്ളത്.

മൂടല്‍മഞ്ഞും പൊടിപടലങ്ങളും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

English Summary:

30 Flights, 14 Trains Delayed Amid Dense Fog In Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com