ബാഗ്ദാദ് ∙ ഇറാന്‍ അനുകൂല ഭീകരവാദികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായ മൂന്നു പേര്‍ക്കു പരുക്കേറ്റതിനെ തുടര്‍ന്ന് ഇറാഖിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾക്കു നേരെ യുഎസ് സേനയുടെ ആക്രമണം. കതൈബ് ഹിസ്ബുല്ലയും ഇവരോട് ചേർന്ന് പ്രവർത്തിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാഗ്ദാദ് ∙ ഇറാന്‍ അനുകൂല ഭീകരവാദികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായ മൂന്നു പേര്‍ക്കു പരുക്കേറ്റതിനെ തുടര്‍ന്ന് ഇറാഖിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾക്കു നേരെ യുഎസ് സേനയുടെ ആക്രമണം. കതൈബ് ഹിസ്ബുല്ലയും ഇവരോട് ചേർന്ന് പ്രവർത്തിക്കുന്ന മറ്റ് സംഘങ്ങളുടേയും നിയന്ത്രണത്തിലുള്ള മൂന്ന് ഇടങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനികർക്ക് നേരെ തീവ്രവാദ സംഘടനകൾ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.

‘‘പ്രസിഡന്റിന്റെ നിർദേശ പ്രകാരം, ഹിസ്ബുല്ലയും ഇവരോട് ചേർന്ന് പ്രവർത്തിക്കുന്ന മറ്റ് സംഘങ്ങളുടേയും നിയന്ത്രണത്തിലുള്ള മൂന്ന് ഇടങ്ങളിലായി യുഎസ് സേന ആക്രമണം നടത്തി. ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനികർക്ക് നേരെ ഇറാന്റെ പിന്തുണയോടെ എർബിൽ എയർ ബേസിൽ ഉൾപ്പെടെ നടന്ന ആക്രമണ പരമ്പരയ്ക്കുള്ള തിരിച്ചടിയാണിത്. എയർ ബേസിൽ നടത്തിയ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു’’ –യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എക്സിൽ കുറിച്ചു.

ADVERTISEMENT

തങ്ങളുടെ സൈനികരേയും താൽപര്യങ്ങളേയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഓസ്റ്റിൻ വ്യക്തമാക്കി. മേഖലയിലെ സംഘർഷം വലുതാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ അവിടെയുള്ള യുഎസ് പൗരൻമാരെയും മറ്റ് സംവിധാനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഓസ്റ്റിൻ കൂട്ടിച്ചേർത്തു. 

2007ൽ ഇറാന്റെ റെവല്യൂഷനറി ഗാർഡ്സാണ് ഹിസ്ബുല്ല രൂപവത്കരിച്ചത്. ഹിസ്ബുല്ലയെ 2009ൽ യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെയാണ് ഇറാഖിൽ യുഎസ് സൈനികര്‍ക്കുനേരെ ആക്രമണം വര്‍ധിച്ചത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളെ അമർച്ച ചെയ്യാനായി ഇറാഖിൽ 2,500 ഓളം യുഎസ് സൈനികരെ വിന്യസിച്ചിട്ടുണ്ട്. സിറിയയിൽ 900 പേരുമുണ്ട്.

English Summary:

US Strikes Iran-Backed Forces, Including Kataib Hezbollah, In Iraq