കോളജിലെ സംഘർഷം; ഗവർണർ സെനറ്റിലേക്ക് നാമനിർദേശം ചെയ്ത എബിവിപി പ്രവർത്തകൻ റിമാൻഡിൽ
പത്തനംതിട്ട∙ പന്തളം എൻഎസ്എസ് കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ എബിവിപി പ്രവർത്തകർ അറസ്റ്റിൽ. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്ത

പത്തനംതിട്ട∙ പന്തളം എൻഎസ്എസ് കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ എബിവിപി പ്രവർത്തകർ അറസ്റ്റിൽ. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്ത സുധി സദൻ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ഡിസംബർ 21നാണ് എസ്എഫ്ഐ– എബിവിപി പ്രവർത്തകർ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടിയത്. ഭിന്നശേഷിക്കാരനുൾപ്പെടെ 7 എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. ഇതിനു പിന്നാലെ എബിവിപി പ്രവർത്തകരുടെ വീട് അടിച്ചു തകർത്തിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എബിവിപി ആരോപിച്ചു.