അയോധ്യയിലെ വിമാനത്താവളത്തിന് വാത്മീകി മഹർഷിയുടെ പേരിട്ടേക്കും; അത്യാധുനിക സൗകര്യങ്ങൾക്കായി 1450 കോടി
ലക്നൗ∙ അയോധ്യയിലെ പുതിയ വിമാനത്താവളത്തിന് ആദികവി വാത്മീകിയുടെ പേരു നൽകിയേക്കും. ‘മഹർഷി വാത്മീകി ഇന്റർനാഷനൽ എയർപോർട്ട് അയോധ്യ ധം’ എന്നാകും

ലക്നൗ∙ അയോധ്യയിലെ പുതിയ വിമാനത്താവളത്തിന് ആദികവി വാത്മീകിയുടെ പേരു നൽകിയേക്കും. ‘മഹർഷി വാത്മീകി ഇന്റർനാഷനൽ എയർപോർട്ട് അയോധ്യ ധം’ എന്നാകും പുതിയ വിമാനത്താവളത്തിന്റെ പേരെന്നാണ് റിപ്പോർട്ടുകൾ. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളം ഉദ്ഘാടനം ചെയ്യും.
‘‘1450 കോടി രൂപയോളം മുതൽമുടക്കിയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്, പ്രതിവർഷം 10 ലക്ഷം യാത്രക്കാർക്ക് സേവനം നൽകാനാകും.
വിമാനത്താവളത്തിന്റെ പ്രവേശനഭാഗം അടുത്തമാസം ഉദ്ഘാടനം ചെയ്യാൻ പോകുന്ന രാമക്ഷേത്രത്തിന്റെ രൂപകൽപനയുടെ മാതൃകയിലായിരിക്കും. വിമാനത്താവളത്തിന്റെ ഉൾഭാഗം ശ്രീരാമന്റെ ജീവിതരേഖ സൂചിപ്പിക്കുന്ന ചുവർചിത്രങ്ങളും പ്രാദേശിക കലാരൂപങ്ങളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞതാകും’’– പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു.
വിമാനത്താവളത്തെ അലങ്കരിക്കുന്നതിനായി എൽഇഡി ലൈറ്റുകൾ, ഫൗണ്ടെയ്നുകൾ എന്നിവയുമുണ്ട്. മഴവെള്ള സംഭരണത്തിനുള്ള സൗകര്യവും ഒരുക്കി. ജലശുദ്ധീകരണ പ്ലാന്റ്, സോളർ പവർ പ്ലാന്റ് എന്നിങ്ങനെയുള്ള സൗകര്യങ്ങളുമുണ്ട്. പ്രദേശത്തെ വിനോദസഞ്ചാരവും വാണിജ്യ–വ്യവസായ–തൊഴിൽ സാധ്യതകളും ഉയർത്താൻ വിമാനത്താവളം ഉപകാരപ്രദമാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.