ലാലുവിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട നിതീഷിനു വൈകാതെ മുഖ്യമന്ത്രി പദമൊഴിയേണ്ടി വരും: ഗിരിരാജ് സിങ്
പട്ന ∙ ലാലു പ്രസാദ് യാദവിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട നിതീഷ് കുമാറിനു വൈകാതെ ബിഹാറിന്റെ മുഖ്യമന്ത്രി പദമൊഴിയേണ്ടി വരുമെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ആർജെഡിയുടെ മുഖ്യമന്ത്രി അധികാരമേൽക്കുന്ന നാളുകൾ വിദൂരമല്ല. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ സ്ഥാപകനായ നിതീഷ് ഇപ്പോൾ മുന്നണിക്കകത്തു വീർപ്പുമുട്ടി

പട്ന ∙ ലാലു പ്രസാദ് യാദവിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട നിതീഷ് കുമാറിനു വൈകാതെ ബിഹാറിന്റെ മുഖ്യമന്ത്രി പദമൊഴിയേണ്ടി വരുമെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ആർജെഡിയുടെ മുഖ്യമന്ത്രി അധികാരമേൽക്കുന്ന നാളുകൾ വിദൂരമല്ല. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ സ്ഥാപകനായ നിതീഷ് ഇപ്പോൾ മുന്നണിക്കകത്തു വീർപ്പുമുട്ടി കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ജനതാദൾ (യു) ദേശീയ നേതൃയോഗത്തിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ ലലൻ സിങ് ഡൽഹിയിൽ നിതീഷുമായി കൂടിക്കാഴ്ച നടത്തി. 29ന് ചേരുന്ന ദേശീയ കൗൺസിൽ യോഗത്തിൽ ലലൻ സിങ് പാർട്ടി അധ്യക്ഷ സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണു കൂടിക്കാഴ്ച. ലോക്സഭാ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ആവിഷ്കരിക്കാനാണു ജെഡിയു ദേശീയ കൗൺസിൽ, നിർവാഹക സമിതി യോഗങ്ങൾ വിളിച്ചിട്ടുള്ളത്.