ഓഫിസുകളിലെ ആക്രി വിറ്റ് കേന്ദ്ര സർക്കാർ നേടിയത് 1,163 കോടി; 2 ചന്ദ്രയാൻ ദൗത്യത്തിനുള്ള തുക
Mail This Article
×
ന്യൂഡൽഹി ∙ ഓഫിസുകളിലെ പഴയതും ഉപയോഗശൂന്യവുമായ സാധന സാമഗ്രികൾ വിറ്റ് കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചത് 1,163 കോടി രൂപ. 2021 ഒക്ടോബര്‍ മുതലുള്ള കണക്കാണിത്. ഈ വര്‍ഷം മാത്രം 557 കോടി ലഭിച്ചു. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3ന് 600 കോടിയായിരുന്നു ചെലവ്.
ഇതോടെ കേന്ദ്ര സർക്കാർ ഓഫിസുകളിൽ നിന്ന് ഉപയോഗശൂന്യമായ 96 ലക്ഷം ഫയലുകളാണ് നീക്കിയത്. 355 ലക്ഷം ചതുരശ്ര അടി സ്ഥലവും അധികമായി ലഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസും ബിജെപിയും ഇക്കാര്യം എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്. രണ്ട് ചന്ദ്രയാന്‍ ദൗത്യങ്ങള്‍ക്ക് വേണ്ടി വരുന്ന അത്രയും തുക സമാഹരിക്കാനായി എന്ന് എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
English Summary:
Central Government selling scrap
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.