മെഹ്റോളി∙ ഗതാഗതക്കുരുക്കിൽ സൈഡ് നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ടാക്സി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി. ഗുരുഗ്രാം സ്വദേശി മനോജ് കുമാർ (35) ആണ് മരിച്ചത്. ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് വേണ്ടിയാണ് മനോജ് കുമാർ ടാക്സി ഓടിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസം ഇവരുമായി മാളവ്യ നഗറിൽനിന്നു മെഹ്റോളിയിലേക്കു പോകുമ്പോൾ കാർ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. തൊട്ടു പിന്നിൽ ബൈക്കിലെത്തിയ യുവാക്കൾ നിർത്താതെ ഹോണടിച്ചു വണ്ടി ഒതുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, സ്ഥലപരിമിതി മൂലം കാർ അനക്കാൻ പോലും കഴിഞ്ഞില്ല. തുടർന്ന് യുവാക്കളും മനോജും തമ്മിൽ വാക്കേറ്റമുണ്ടായി. അതിനിടെ ബൈക്കിൽ നിന്നിറങ്ങിയ ഒരാൾ കത്തിയെടുത്തു മനോജിന്റെ നെഞ്ചിൽ കുത്തി. സംഭവത്തിനുശേഷം ബൈക്കിലുണ്ടായിരുന്ന 3 പേരും സ്ഥലം വിട്ടു. 

ADVERTISEMENT

മനോജിനെ സഫ്ദർജങ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓടി രക്ഷപ്പെട്ടവരിൽ പ്രായപൂർത്തിയാകാത്ത ഒരാളെ പിടിച്ചെന്നും മറ്റു 2 പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

English Summary:

Cab driver stabbed to death for not giving space to overtake in South Delhi