‘പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; കോൺഗ്രസ് നിലപാടിൽ മുസ്‌ലിം ലീഗിന്റെ മൗനം ആത്മവഞ്ചന’
കോഴിക്കോട് ∙ ജനുവരി 22ലെ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണോദ്ഘടനമായാണ് ഹിന്ദുത്വ ശക്തികൾ

കോഴിക്കോട് ∙ ജനുവരി 22ലെ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണോദ്ഘടനമായാണ് ഹിന്ദുത്വ ശക്തികൾ ഇതിനെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നത്. ഇതു തിരിച്ചറിഞ്ഞിട്ടും കോൺഗ്രസ് സ്വീകരിക്കുന്ന അഴകൊഴമ്പൻ നിലപാടിൽ മുസ്‌ലിം ലീഗ് മൗനം ദീക്ഷിക്കുന്നത് ആത്മവഞ്ചനയാണ്.
ബാബരി മസ്ജിദ് വിഷയത്തിൽ ലീഗ് നേതൃത്വം സ്വീകരിച്ച ഇരട്ടത്താപ്പിന്റെയും വഞ്ചനയുടെയും നയമാണ് ദേശീയ ദുരന്തങ്ങൾക്ക് വഴിവച്ചത്. ചരിത്രം ആവർത്തിക്കപ്പെടുകയാണ്. ഈ ദുരന്ത പരമ്പരയിൽനിന്ന് കോൺഗ്രസോ ലീഗോ പാഠമൊന്നും പഠിച്ചില്ല. 22ന് ‘മതത്തിനു തീ കൊടുക്കരുത്, മതേതര ഇന്ത്യയെ കൊല്ലരുത്’ എന്ന മുദ്രാവാക്യമുയർത്തി വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക നേതാക്കളെ പങ്കെടുപ്പിച്ച് ‘സൗഹാർദ സംഗമം ’ നടത്തും.
15വരെ മണ്ഡലം തലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രചാരണ സംഗമങ്ങൾ സംഘടിപ്പിക്കും. 26ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും. യോഗത്തിൽ പാർട്ടി സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി.ഹംസ ഹാജി, എം.എ. ലത്തീഫ്, അഷറഫലി വല്ലപ്പുഴ, ഒ.ഒ.ഷംസു, എ.എം.ഷരീഫ്, എം. ഇബ്രാഹീം, സി.പി.അൻവർ സാദത്ത്, എം.കെ.അബൂബക്കർ ഹാജി, കുഞ്ഞാവൂട്ടി ഖാദർ, സമദ് നരിപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.