ട്രാവലറിൽനിന്ന് കാറിലേക്കു തുപ്പി; ദേശീയപാതയിൽ ഡ്രൈവർമാർ തമ്മിലടിച്ചു, നദിയിലേക്കു വീണു
ഷിംല(ഹിമാചൽപ്രദേശ്)∙ ചണ്ഡീഗഡ്–മണാലി ദേശീയ പാതയിൽ റോഡിൽ വച്ച് വഴക്കുണ്ടാക്കിയ രണ്ടു ഡ്രൈവർമാർ ബിയാസ് നദിയിലേക്കു വീണു. ഇന്നലെ രാത്രിയായിരുന്നു സംഭവം. നദിയില്‍ വീണവര്‍ക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

രാത്രി പതിനൊന്നുമണിയോടെയാണു സംഭവം. ചണ്ഡീഗഡ് – മണാലി ദേശീയപാതയിൽ പഞ്ചാബ് റജിസ്ട്രേഷനിലുള്ള ഒരു വാഹനം വിനോദസഞ്ചാരികളുമായി പോകുന്ന ട്രാവലറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ട്രാവലറിൽനിന്ന് ആരോ കാറിനു നേരെ തുപ്പുകയും ഇതേതുടർന്ന് ഡ്രൈവർമാർ തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തു. തർക്കം കയ്യാങ്കളിയിലെത്തിയതോടെയായിരുന്നു ഇരുവരും വളരെ ഉയരത്തിലുള്ള റോഡിൽനിന്ന് താഴെ നദിയിലേക്കു പതിച്ചത്.
ദൃക്സാക്ഷികൾ ഉടൻതന്നെ പൊലീസിൽ വിവരമറിയിച്ചു. തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതകുരുക്കുണ്ടായി.