കുട്ടിക്കർഷകന് സഹായഹസ്‌തവുമായി സിപിഎം; രണ്ടു പശുക്കളെ നൽകും
തിരുവനന്തപുരം∙ ഇടുക്കി തൊടുപുഴ വെളിയാമറ്റത്തെ കുട്ടിക്കർഷകന് സഹായഹസ്‌തവുമായി സിപിഎം. കർഷകൻ മാത്യു ബെന്നിയെയും കുടുംബത്തെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഫോണിൽവിളിച്ച് ആശ്വസിപ്പിച്ചു. സിപിഎം രണ്ടു പശുക്കളെ നൽകുമെന്നും അറിയിച്ചു.

വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നി (15) എന്ന പത്താംക്ലാസുകാരൻ വളർത്തിയ പശുവും കിടാവും മൂരിയും ഉൾപ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും ചേട്ടൻ ജോർജും അനുജത്തി റോസ്മേരിയും ഉൾപ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാർഗവുമായിരുന്നു ഈ കന്നുകാലികൾ.
സംഭവം വാർത്തയായതിനു പിന്നാലെ നിരവധി പേർ സഹായവുമായി രംഗത്തെത്തിയിരുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ്, അബ്രഹാം ഓസ്‌ലര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും നടന്‍ ജയറാമും പി.ജെ.ജോസഫ് എംഎൽഎ എന്നിവരുൾപ്പെടെ സഹായം വാഗ്ദാനം ചെയ്തു. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും മാത്യുവിന്റെ വീട് സന്ദർശിച്ചിരുന്നു.