വൈരമുത്തുവിനൊപ്പം വേദി പങ്കിട്ട് സ്റ്റാലിനും ചിദംബരവും കമൽഹാസനും; വിമർശിച്ച് ചിന്മയി
ചെന്നൈ∙ മീടു ആരോപണം നേരിട്ട തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനൊപ്പം വേദി പങ്കിട്ടതിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കോൺഗ്രസ് നേതാവ് പി.ചിദംബരം, നടൻ കമൽഹാസൻ എന്നിവർക്കെതിരെ വിമർശനവുമായി ഗായിക ചിന്മയി ശ്രീപാദ. വൈരമുത്തുവിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിന്റെ വിഡിയോ തിങ്കളാഴ്ച എം.കെ.സ്റ്റാലിൻ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവരുടെ പ്രതികരണം.

വൈരമുത്തുവിനെതിരെ ചിന്മയി ഉൾപ്പെടെ മീടു ആരോപണം ഉന്നയിച്ചിരുന്നു. ‘‘തമിഴ്‌നാട്ടിലെ ഏറ്റവും ശക്തരായ ചില പുരുഷന്മാർ, എന്റെ പീഡകനെ ഉയർത്തിക്കാട്ടുന്നു. ഞാൻ വിലക്കപ്പെട്ടപ്പോൾ, എന്റെ കരിയറിന്റെ വർഷങ്ങൾ നഷ്ടപ്പെട്ടു’ – എന്ന് അവർ എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. വൈരമുത്തുവിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന വേളയിൽ, വൈരമുത്തുവിനൊപ്പം മൂന്നുപേരും വേദി പങ്കിടുന്നതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രതികരണം.
2018ലാണ് വൈരമുത്തുവിനെതിരെ ചിന്മയി ലൈംഗികാതിക്രമം ആരോപിച്ചത്. വൈരമുത്തുവിനെ സംരക്ഷിക്കുന്നതിൽ നിരവധി ആളുകൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് അവര്‍ ആരോപിച്ചിരുന്നു. വിഷയത്തിൽ സർക്കാരിന്റെ മൗനത്തെ ചോദ്യം ചെയ്ത് എം.കെ.സ്റ്റാലിനു കത്തും അയച്ചിരുന്നു. വൈരമുത്തുവിനെതിരെ പീഡനാരോപണം ഉന്നയിച്ച് 17 സ്ത്രീകൾ ഇതുവരെ രംഗത്തെത്തിയിട്ടുണ്ട്.