ഖത്തറിൽ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം; മേൽക്കോടതിയെ സമീപിക്കാൻ 60 ദിവസം
ന്യൂഡൽഹി∙ ഖത്തറിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ ഇന്ത്യൻ നേവി ജീവനക്കാരുടെ മോചനമുൾപ്പെടെയുള്ള കാര്യത്തിൽ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്‌വാൾ. ജയിലിലടയ്ക്കപ്പെട്ടവരുടെ കുടുംബവും നിയമവിദഗ്ധരുമായും കൂടിയാലോചന നടത്തുകയാണ്. നിയമവിദഗ്ധർക്ക് കോടതിയുടെ ഉത്തരവിന്റെ

ന്യൂഡൽഹി∙ ഖത്തറിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ ഇന്ത്യൻ നേവി ജീവനക്കാരുടെ മോചനമുൾപ്പെടെയുള്ള കാര്യത്തിൽ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്‌വാൾ. ജയിലിലടയ്ക്കപ്പെട്ടവരുടെ കുടുംബവും നിയമവിദഗ്ധരുമായും കൂടിയാലോചന നടത്തുകയാണ്. നിയമവിദഗ്ധർക്ക് കോടതിയുടെ ഉത്തരവിന്റെ പകർപ്പ് ലഭിച്ചു. എന്നാൽ അത് പുറത്തുവിടാൻ സാധിക്കില്ല. ആർക്കും വധശിക്ഷയില്ല. ഖത്തറിലെ മേൽക്കോടതിയിൽ ഹർജി സമർപ്പിക്കാൻ 60 ദിവസം സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിൽ വധശിക്ഷയിൽനിന്ന് ഇളവുലഭിച്ച ഇന്ത്യൻ നാവികർക്ക് മൂന്നു മുതൽ 25 വർഷം വരെ തടവുശിക്ഷ നൽകിയതായാണ് സൂചന. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കം എട്ടു നാവികർക്കാണ് ഖത്തറിലെ അപ്പീല്‍ കോടതി ശിക്ഷാ ഇളവ് നല്‍കിയത്.
ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ ഒരു പ്രതിരോധ സേവന കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്ന ഉദ്യോഗസ്ഥരെ ചാരപ്രവര്‍ത്തനം ആരോപിച്ചാണ് 2022ൽ ഖത്തർ തടവിലാക്കിയത്. പൂർണേന്ദു തിവാരി, സുഗുണകര്‍ പകല, അമിത് നാഗ്പാൽ, സഞ്ജീവ് ഗുപ്ത, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്രകുമാർ വർമ, സൗരഭ് വസിഷ്ഠ്, രാഗേഷ് ഗോപകുമാർ എന്നിവരെയാണ് ഖത്തർ വധശിക്ഷയ്ക്ക് വിധിച്ചത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് അർധരാത്രിയിലാണു ഖത്തർ സുരക്ഷാസേന എട്ടുപേരെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 3ന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിനുശേഷമാണ് 8 പേരും ഏകാന്തതടവിലാണെന്ന വിവരം പുറത്തുവന്നത്.
ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നതാണ് 8 പേർക്കും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഖത്തർ സ്വദേശിയായ ഖാമിസ് അൽ നജ്മിക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റം.
MEA's update after Qatar court's relief to 8 Indian Navy veterans