കടലിൽ നീന്തി പവിഴപ്പുറ്റുകൾ കണ്ട് മോദി; ലക്ഷദ്വീപിന്റെ ശാന്തത മാസ്മരികമെന്ന് കുറിപ്പ് – ചിത്രങ്ങൾ പങ്കുവച്ചു
കവരത്തി∙ ലക്ഷദ്വീപിലെ കടലിൽ സ്നോർകെല്ലിങ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദർശിക്കുന്നതിനിടെയാണ് മോദി കടലിൽ നീന്തുകയും പവിഴപ്പുറ്റുകൾ കാണുകയും ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ‘‘സാഹസികത ഇഷ്ടപ്പെടുന്നവർ ലക്ഷദ്വീപിനെ തങ്ങളുടെ പട്ടികയിൽ

കവരത്തി∙ ലക്ഷദ്വീപിലെ കടലിൽ സ്നോർകെല്ലിങ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദർശിക്കുന്നതിനിടെയാണ് മോദി കടലിൽ നീന്തുകയും പവിഴപ്പുറ്റുകൾ കാണുകയും ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.
‘‘സാഹസികത ഇഷ്ടപ്പെടുന്നവർ ലക്ഷദ്വീപിനെ തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണം. ഞാൻ അവിടെ തങ്ങിയപ്പോൾ സ്നോർകെല്ലിങ് നടത്തി. വളരെ ആനന്ദം നൽകുന്ന അനുഭവം ആയിരുന്നു അതെന്നും അദ്ദേഹം കുറിച്ചു.
മറ്റൊരു പോസ്റ്റിൽ കടൽത്തീരത്ത് ഇരിക്കുന്ന ചിത്രവും പങ്കുവച്ചു. പോസ്റ്റിൽ ലക്ഷദ്വീപിന്റ ശാന്തത മാസ്മരികതയുള്ളതാണെന്ന് അദ്ദേഹം കുറിച്ചു. 140 കോടി ജനങ്ങൾക്കുവേണ്ടി കൂടുതൽ കഠിനമായി അധ്വാനിക്കുന്നതെങ്ങനെയെന്ന് താൻ ചിന്തിച്ചുവെന്നും മോദി കുറിച്ചു.