‘കേരളത്തിൽ 20 സീറ്റിലും ഇടതുപക്ഷം ജയിക്കണം; കോൺഗ്രസ് ജയിച്ചാൽ ബിജെപി തന്ത്രത്തിൽ വീണുപോകും’
തിരുവനന്തപുരം∙ ഈ വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന ആവശ്യവുമായി സിപിഐ. പോരാട്ടഭൂമി കേരളത്തിലേക്കു മാറ്റണോ എന്ന് കോൺഗ്രസ് തീരുമാനിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി പ്രധാന യുദ്ധക്കളമായ ഉത്തരേന്ത്യ

തിരുവനന്തപുരം∙ ഈ വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന ആവശ്യവുമായി സിപിഐ. പോരാട്ടഭൂമി കേരളത്തിലേക്കു മാറ്റണോ എന്ന് കോൺഗ്രസ് തീരുമാനിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി പ്രധാന യുദ്ധക്കളമായ ഉത്തരേന്ത്യ വിട്ട് ഒരു ബിജെപിക്കാരൻ പോലും ജയിക്കാത്ത വയനാട്ടിൽ മത്സരിക്കണോയെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യ മുന്നണി യോഗത്തിൽ ചർച്ചയ്ക്ക് അവസരം ലഭിച്ചാൽ ഇക്കാര്യം അവതരിപ്പിക്കുമെന്നും ബിനോയ് വിശ്വം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ സിപിഐ ചിന്തിക്കുന്നത് നാലു സീറ്റുകളെക്കുറിച്ച് മാത്രമല്ല. കേരളത്തിലെ 20 സീറ്റുകളിലും ഇടതുപക്ഷം ജയിക്കണമെന്നാണ് ആഗ്രഹം. ബിജെപിയെ താഴെയിറക്കി കേന്ദ്രത്തിൽ ഇന്ത്യ മുന്നണിയുടെ സർക്കാർ വരണം. ഇന്ത്യ സഖ്യ സർക്കാർ വരണമെങ്കിൽ കേരളത്തിലെ 20 എംപിമാരും ഇടതുപക്ഷമാകണം. കോൺഗ്രസ് ആയാൽ ബിജെപി ഇറക്കുന്ന തന്ത്രങ്ങളിൽ അവർ വീണുപോകും. ഇടതുപക്ഷം ഒരു തന്ത്രത്തിലും പണക്കൊഴുപ്പിലും വീഴില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.