ഗുണ്ടാത്തലവന് രവിയുടെ 'പ്രണയസൗധം' പൂട്ടി പൊലീസ്: കാജലിന്റെ 100 കോടിയുടെ ബംഗ്ലാവ് കണ്ടുകെട്ടി
ന്യൂഡല്‍ഹി∙ അധോലോകത്തലവന്‍ രവി കാനയ്ക്കും സംഘത്തിനും എതിരായ നടപടികള്‍ ശക്തമായി തുടര്‍ന്ന് നോയിഡ പൊലീസ്. ഇതുവരെ 200 കോടി രൂപയുടെ വസ്തുവകകളാണ് പൊലീസ് കണ്ടുകെട്ടിയത്. ഏറ്റവും ഒടുവില്‍ രവിയുടെ കാമുകി കാജല്‍ ഝായുടെ ദക്ഷിണഡല്‍ഹിയിലെ 100 കോടി രൂപ

ന്യൂഡല്‍ഹി∙ അധോലോകത്തലവന്‍ രവി കാനയ്ക്കും സംഘത്തിനും എതിരായ നടപടികള്‍ ശക്തമായി തുടര്‍ന്ന് നോയിഡ പൊലീസ്. ഇതുവരെ 200 കോടി രൂപയുടെ വസ്തുവകകളാണ് പൊലീസ് കണ്ടുകെട്ടിയത്. ഏറ്റവും ഒടുവില്‍ രവിയുടെ കാമുകി കാജല്‍ ഝായുടെ ദക്ഷിണഡല്‍ഹിയിലെ 100 കോടി രൂപ വിലവരുന്ന ബംഗ്ലാവും പൊലീസ് റെയ്ഡ് ചെയ്ത് സീല്‍ ചെയ്തു. ആക്രി വസ്തുക്കളുടെ കച്ചവടം നടത്തിയിരുന്ന രവി കാന, 16 അംഗ സംഘം രൂപീകരിച്ച് ബിസിനസ് സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി അനധികൃതമായി സാധനങ്ങള്‍ സ്വരൂപിച്ച് വിറ്റാണ് അതിവേഗം കോടീശ്വരനായത്. വിവിധ കേസുകളില്‍ ഇയാള്‍ക്കു വേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
രവിയുടെ അടുത്ത് ജോലി തേടിയെത്തിയ കാജല്‍ പിന്നീട് അയാളുടെ ഏറ്റവും അടുത്ത വിശ്വസ്തയും കാമുകിയുമായി മാറുകയായിരുന്നു. രവിയുടെ കണക്കുകള്‍ സൂക്ഷിച്ചിരുന്നതും ബെനാമി ഇടപാടുകള്‍ നടത്തിയിരുന്നതും കാജല്‍ ആണ്. ഇതിനിടയിലാണ് ദക്ഷിണ ഡല്‍ഹിയിലെ ഏറ്റവും സമ്പന്ന മേഖലയായ ന്യൂ ഫ്രണ്ട്‌സ് കോളനിയില്‍ 100 കോടി രൂപ വിലവരുന്ന മൂന്നു നില ബംഗ്ലാവ് രവി കാജലിന് സമ്മാനിച്ചത്.
പൊലീസ് പരിശോധനയ്ക്ക് എത്തുന്നതിനു മുന്‍പ് അറസ്റ്റ് ഭയന്ന് കാജലും സംഘവും അവിടെനിന്ന് കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് ബംഗ്ലാവ് സീല്‍ ചെയ്തു. ഗ്രേറ്റര്‍ നോയിഡ് മേഖലയിലെ അധോലോക നേതാവായിരുന്ന ഹരേന്ദ്ര പ്രധാന്റെ സഹോദരനാണ് രവി കാന. 2014 ല്‍ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലില്‍ പ്രധാന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് രവി സംഘത്തിന്റെ ചുമതല ഏറ്റെടുത്തത്. ജീവന് ഭീഷണിയുള്ളതിനാല്‍ മുന്‍പ് രവിക്ക് പൊലീസ് സംരക്ഷണം നല്‍കിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍, മോഷണം തുടങ്ങി നിരവധി കേസുകളാണ് രവിക്കും സംഘത്തിനും എതിരെയുള്ളത്. ആറ് പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലും നോയിഡയിലുമുള്ള വിവിധ വസ്തുവകകള്‍ പൊലീസ് കണ്ടുകെട്ടിയിരുന്നു.