ന്യൂഡൽഹി∙ വായു മലിനീകരണത്തിനൊപ്പം കൊടും തണുപ്പുമെത്തിയതോടെ പനി പടരുന്നു. കടുത്ത പനിയും ചുമയും ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കൂടി. കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വിദഗ്ധർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പനിയെക്കുറിച്ച് കൺസൽറ്റന്റ് ഫിസിഷ്യനും ഐഎംഎ ഈസ്റ്റ് ഡൽഹി ജോയിന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വായു മലിനീകരണത്തിനൊപ്പം കൊടും തണുപ്പുമെത്തിയതോടെ പനി പടരുന്നു. കടുത്ത പനിയും ചുമയും ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കൂടി. കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വിദഗ്ധർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പനിയെക്കുറിച്ച് കൺസൽറ്റന്റ് ഫിസിഷ്യനും ഐഎംഎ ഈസ്റ്റ് ഡൽഹി ജോയിന്റ് സെക്രട്ടറിയുമായ ഡോ. വിജയകൃഷ്ണൻ ജി.നായർ സംസാരിക്കുന്നു.

∙ മാർച്ച് വരെ പനിക്കും

ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെട്ട ഫ്ലൂ ആണ് ശൈത്യം കടുത്തതോടെ പടരുന്നത്. സാധാരണ നവംബർ‌ അവസാന ആഴ്ച മുതൽ ശൈത്യം അവസാനിക്കുന്ന മാർച്ച് വരെ ഫ്ലൂ ഉണ്ടാകുന്നതാണ്. ഇതിനൊപ്പം തന്നെ കോവിഡുമുണ്ട്. ഒമിക്രോണിന്റെ ജെഎൻ1 എന്ന പുതിയ വകഭേദവുമുണ്ട്. കോവിഡ് പ്രതിരോധത്തിനെടുത്ത വാക്സീൻ ഒരു പരിധിവരെ സുരക്ഷ ഉറപ്പു നൽകുമെങ്കിലും പൂർണ പ്രതിരോധം നൽകുമെന്ന് പറയാനാകില്ല. വിട്ടുമാറാത്ത പനിയാണെങ്കിൽ കോവിഡ് പരിശോധന നടത്തണം.

ADVERTISEMENT

പനി, മൂക്കൊലിപ്പ്, തലവേദന, ചുമ, ശ്വാസംമുട്ടൽ, വയറിളക്കം തുടങ്ങിയവയാണ് ഇപ്പോൾ പടരുന്ന ഫ്ലൂവിന്റെ പ്രധാന ലക്ഷണങ്ങൾ. 7 മുതൽ 10 ദിവസം വരെ ഇതു നിലനിൽക്കും. ആരംഭത്തിൽ തന്നെ ഡോക്ടറെ കണ്ടു ചികിത്സ തേടുന്നതാണ് ഉത്തമം.

മുൻകരുതൽ 

∙ ജനത്തിരക്കുള്ള മാളുകൾ, ഉത്സവ സ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കണം
∙ മാസ്ക് നിർബന്ധമായും ധരിക്കണം.
∙ മൂടൽമഞ്ഞുള്ള ദിവസങ്ങളിൽ അതിരാവിലെയുള്ള വ്യായാമം ഒഴിവാക്കണം.
∙ പുറത്തുനിന്നുള്ള ഭക്ഷണവും കഴിവതും ഉപേക്ഷിക്കുന്നതാണ് ഉചിതം.
∙ ചൂടുള്ള ആഹാരവും തിളപ്പിച്ചാറിയ വെള്ളവും മാത്രം കഴിക്കുക.

സ്വയം ചികിത്സ അരുത്

പനിയുടെ ലക്ഷണങ്ങൾ കാണുമ്പോൾ മെഡിക്കൽ സ്റ്റോറിൽ നിന്നു മരുന്നു വാങ്ങി സ്വയം ചികിത്സിക്കുന്നതു പതിവാണ്. വൈറസ് മൂലമുള്ള പനിക്ക് ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് ഗുണം ചെയ്യില്ല. ആരോഗ്യ സ്ഥിതി കൂടുതൽ വഷളാക്കാനും വഴിയൊരുക്കും.

∙ ടെട്രാ വാക്സീൻ

ADVERTISEMENT

പ്രായമായവരും മറ്റ് അസുഖങ്ങൾ ഉള്ളവരും പ്രതിരോധ ശേഷി തീരെ കുറഞ്ഞവരും വർഷത്തിലൊരിക്കൽ ഫ്ലൂ വാക്സീൻ എടുക്കുന്നത് നല്ലതാണ്. സ്വകാര്യ ആശുപത്രികളിൽ 1500 രൂപയാകും. ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ ഇതു ലഭ്യമല്ല.

∙ മാസ്ക് ശീലമാക്കാം

കോവിഡ് കാലത്തു ശീലമാക്കിയ മാസ്ക് ‍എപ്പോഴും നിർബന്ധമായും ധരിക്കണം. വിമാന യാത്രകളിൽ പോലും ആരും മാസ്ക് ധരിച്ചു കാണുന്നില്ല. തിരക്കേറിയ സ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റും ആളുകൾ മാസ്ക് ധരിക്കണം.

∙ ജാഗ്രത വേണം

ADVERTISEMENT

ഹൃദ്രോഗികളും ശ്വാസകോശ സംബന്ധമായ അസുഖം, പ്രമേഹം, ഒന്നിലധികം തവണ കോവിഡ് ബാധിച്ചവർ തുടങ്ങിയവർ ഫ്ലൂ പിടിപെട്ടാൽ പ്രത്യേക ജാഗ്രത പുലർത്തണം.

അവധിക്കു ശേഷം പ്രത്യേക ശ്രദ്ധ

ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ കേരളത്തിൽ പോയി വിമാനത്തിലും ട്രെയിനിലും ഡൽഹിയിലേക്ക് മടങ്ങിയെത്തിയവരും പ്രത്യേകം ശ്രദ്ധിക്കണം. പനിയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തുന്നതും ഉചിതമാണ്. ഡൽഹിയിൽ പലരും കോവിഡ് പരിശോധന നിർദേശിക്കുമ്പോൾ വിമുഖത പ്രകടിപ്പിക്കുകയാണ്. സാമൂഹിക പ്രതിബദ്ധതയായി കണക്കാക്കി പരിശോധനയ്ക്കായി സ്വയം മുന്നോട്ടു വരണം.

English Summary:

Respiratory illnesses like common cold, flu rise in Delhi