അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി; മുൻ എംഎൽഎയെ പുറത്താക്കി രാജസ്ഥാൻ കോൺഗ്രസ്
ബാർമർ (രാജസ്ഥാൻ)∙ സെക്സ് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ, മുൻ എംഎൽഎയെ പുറത്താക്കി രാജസ്ഥാൻ കോൺഗ്രസ്. രാജസ്ഥാനിലെ ബാർമറിൽ നിന്നുള്ള മുൻ എംഎൽഎയായ മേവാ റാം ജെയിനെയാണ് പുറത്താക്കിയത്. മേവാ റാമിന്റെ പ്രവർത്തനങ്ങൾ പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദോട്ടസാരയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മുൻപും മേവാ റാമിന്റെ അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് വിഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ട അദ്ദേഹം കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തുവെന്ന് വ്യക്തമാക്കിയിരുന്നു. ബാർമർ നിയമസഭാ മണ്ഡലത്തിൽനിന്ന് മൂന്നു തവണ എംഎൽഎയായ മേവാ റാം ജെയ്നിനെതിരെ 2023 ഡിസംബർ 20ന് ജോധ്പുരിൽ ഒരു യുവതി ബലാത്സംഗത്തിന് കേസ് റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ സ്വാധീനം ഉപയോഗിച്ച് കേസിലെ തുടർനടപടികൾ തടഞ്ഞ അദ്ദേഹം, പകരം മറ്റൊരു കേസ് റജിസ്റ്റർ ചെയ്യുകയും ലൈംഗികാതിക്രമത്തിന് യുവതിയെ അറസ്റ്റു ചെയ്യുകയും ചെയ്തു.
ജോധ്പുരിലെ രാജീവ് ഗാന്ധി നഗർ പൊലീസ് സ്‌റ്റേഷനിലാണ് മേവാ റാം ഉൾപ്പെടെ ഒൻപതു പേർക്കെതിരെ യുവതി കൂട്ടബലാത്സംഗത്തിന് കേസ് റജിസ്റ്റർ ചെയ്തത്. കേസിൽ മേവാ റാം ജെയിൻ, രാം സ്വരൂപ് ആചാര്യ, കോട്വാൾ ഗംഗാറാം ഖാവ, ദൗദ് ഖാൻ, ബാർമർ ഡിഎസ്പി ആനന്ദ് സിങ് രാജ്‌പുരോഹിത്, ബാർമർ പ്രിൻസിപ്പൽ പ്രതിനിധി ഗിർധർ സിങ് സോധ, മുനിസിപ്പൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ സുർത്താൻ സിങ്, പ്രവീൺ സേത്തിയ, ഗോപാൽ സിങ് രാജ്‌പുരോഹിത് എന്നിവരുൾപ്പെടെ ഒൻപതു പേരും അറസ്റ്റിലായി. എന്നാൽ, രാജസ്ഥാൻ ഹൈക്കോടതി എംഎൽഎയുടെ അറസ്റ്റ് സ്റ്റേ ചെയ്യുകയും പൊലീസ് അന്വേഷണവുമായി സഹകരിക്കാൻ നിർദേശിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം നവംബർ 20ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) മേവാ റാം ജെയ്‌നിനെതിരെ കേസെടുത്തിരുന്നു. ഏകദേശം 5 കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജയ്പുരിലെ ഇ.ഡി ഓഫിസാണ് പിഎംഎൽഎ കേസ് റജിസ്റ്റർ ചെയ്തത്. നവംബർ 25ന് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടിസ് നൽകിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം തുടർനടപടികൾ ആരംഭിക്കാൻ ഇ.ഡിയോട് കോടതി നിർദ്ദേശിച്ചിരുന്നു.