ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടിയെ (എഎപി) പ്രതിചേർക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നീക്കം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) സെക്‌ഷൻ 70 പ്രകാരം നടപടിയെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. കമ്പനികൾക്കും ട്രസ്റ്റുകള്‍ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടിയെ (എഎപി) പ്രതിചേർക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നീക്കം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) സെക്‌ഷൻ 70 പ്രകാരം നടപടിയെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. കമ്പനികൾക്കും ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങൾക്കും എതിരെയാണ് സാധാരണയായി ഈ വകുപ്പ് പ്രകാരം കേസെടുക്കുന്നത്. എന്നാൽ, ഇതേ വകുപ്പ് പ്രകാരം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയും കേസെടുക്കാൻ കഴിയുമെന്ന് ഇ.ഡി. വ‍ൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കമ്പനിയുടെയോ ട്രസ്റ്റുകളുടെയോ സ്ഥാപനങ്ങളുടെയോ കാര്യത്തിൽ, അതിന്റെ ഡയറക്ടർ, മാനേജർ, തുടങ്ങി ഉത്തരവാദിത്തപ്പെട്ടവർക്കെതിരെയാണ് കേസെടുക്കുക. ഒരു രാഷ്ട്രീയ പാർട്ടിയുടെ കാര്യത്തിൽ അതിന്റെ കൺവീനർ, ട്രഷറർ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രതിനിധിക്കെതിരെ കേസെടുക്കാമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 

ADVERTISEMENT

കേസിൽ എഎപിയെ പ്രതിചേർക്കണമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. എഎപിയെ പ്രതിചേർത്താൽ, ഒരു അന്വേഷണ ഏജൻസി കേസെടുക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടിയായി എഎപി മാറും. കേസിൽ എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് ചോദ്യം ചെയ്യലിനു ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി. മൂന്നുതവണ സമൻസ് അയച്ചിരുന്നു. എന്നാൽ, മൂന്നുതവണയും അദ്ദേഹം സമൻസ് ഒഴിവാക്കി. 

English Summary:

Delhi Liquor Policy Case: ED likely to invoke PMLA's Section 70 to make AAP accused