കെടിഡിസി ചെയർമാന് 3 രാജ്യങ്ങൾ സന്ദർശിക്കാൻ സർക്കാർ അനുമതി; തുക ബജറ്റ് വിഹിതത്തിൽനിന്ന്
തിരുവനന്തപുരം∙ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെടിഡിസി) ചെയർമാനും സിപിഎം നേതാവുമായ പി.കെ.ശശിക്ക് രാജ്യാന്തര ട്രേഡ് ഫെയറിൽ പങ്കെടുക്കാൻ 3 രാജ്യങ്ങൾ സന്ദർശിക്കാൻ സർക്കാർ അനുമതി. സ്പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്താനാണ് അനുമതി. ജനുവരി 22 മുതൽ

തിരുവനന്തപുരം∙ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെടിഡിസി) ചെയർമാനും സിപിഎം നേതാവുമായ പി.കെ.ശശിക്ക് രാജ്യാന്തര ട്രേഡ് ഫെയറിൽ പങ്കെടുക്കാൻ 3 രാജ്യങ്ങൾ സന്ദർശിക്കാൻ സർക്കാർ അനുമതി. സ്പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്താനാണ് അനുമതി. ജനുവരി 22 മുതൽ ഫെബ്രുവരി 11വരെയാണ് സന്ദർശനം. യാത്രയ്ക്കുള്ള തുക കെടിഡിസിയുടെ ബജറ്റ് വിഹിതത്തിൽനിന്ന് ചെലവഴിക്കും.
സ്പെയിനിലെ മാഡ്രിഡിൽ ജനുവരി 24 മുതൽ 28 വരെയാണ് ട്രേഡ് ഫെയറും ബിസിനസ് ടു ബിസിനസ് മീറ്റും. സ്പെയിനിലെ ബാർസലോണയിൽ 30നാണ് പരിപാടി. ഇറ്റലിയിലെ മിലാനിൽ ഫെബ്രുവരി ഒന്നിന്. ഫ്രാൻസിലെ പാരീസിൽ ഫെബ്രുവരി 6, 7 തീയതികളിലാണ് പരിപാടി. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും വിദേശത്തേക്ക് പോകുന്നുണ്ട്. കേരള ടൂറിസത്തിന്റെ സാധ്യതകൾ വിദേശികളിലെത്തിക്കാനാണ് യാത്രയെന്ന് അധികൃതർ വ്യക്തമാക്കി.