തിരുവനന്തപുരം∙ ശശി തരൂർ എംപി തിരുവനന്തപുരത്തിന്റെ മനസ്സിനെ സ്വാധീനിച്ചെന്നും അവിടെ അടുത്ത കാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാകുമോ എന്നു സംശയിക്കുന്നുവെന്നും പ്രസംഗിച്ച് മണിക്കൂറുകൾക്കുള്ളിൽ നിലപാടിൽ മലക്കം മറിഞ്ഞ് ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ.രാജഗോപാൽ. തരൂരിനെക്കുറിച്ചു പറഞ്ഞത് ആലങ്കാരിക അഭിപ്രായപ്രകടനം മാത്രമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ശശി തരൂർ എംപി തിരുവനന്തപുരത്തിന്റെ മനസ്സിനെ സ്വാധീനിച്ചെന്നും അവിടെ അടുത്ത കാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാകുമോ എന്നു സംശയിക്കുന്നുവെന്നും പ്രസംഗിച്ച് മണിക്കൂറുകൾക്കുള്ളിൽ നിലപാടിൽ മലക്കം മറിഞ്ഞ് ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ.രാജഗോപാൽ. തരൂരിനെക്കുറിച്ചു പറഞ്ഞത് ആലങ്കാരിക അഭിപ്രായപ്രകടനം മാത്രമാണെന്ന് അദ്ദേഹം വിശദീകരിച്ചു. താൻ ഉദ്ദേശിച്ച രീതിയിലല്ല പ്രസംഗം വ്യാഖ്യാനിക്കപ്പെട്ടതെന്നും തിരുവനന്തപുരത്ത് ബിജെപിക്ക് വിജയസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് രാജഗോപാലിന്റെ വിശദീകരണം. 

രാജഗോപാലിന്റെ ഫെയ്സ്ബുക് കുറിപ്പ്:

ഇന്ന് തിരുവനന്തപുരത്ത് നടന്ന എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിനിടയിൽ ഞാൻ നടത്തിയ പ്രസംഗത്തിൽ തിരുവനന്തപുരം എംപി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം ഞാനുദ്ദേശിച്ച അർഥത്തിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്. ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർഥത്തിലാണ് ഞാൻ സംസാരിച്ചത്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും, നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തന മികവിലും പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബിജെപിക്ക് വിജയിക്കാനുള്ള സാഹചര്യം നിലവിലുണ്ട്.

ADVERTISEMENT

മാത്രമല്ല നിലവിൽ തരൂരിന്റെ മണ്ഡലത്തിലെ സാന്നിധ്യവും നാമമാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിക്കും. ഒരു പാലക്കാട്ട‌ുകാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്. ബിജെപി ഇത്തവണ തിരുവനന്തപുരത്ത് വിജയിക്കും എന്നതാണ് എന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്.

English Summary:

O. Rajagopal Clarifies Controversial Remarks on Shashi Tharoor, Claims BJP's Rising Chances in Thiruvananthapuram