‘ആരാധകർ, സൽമാൻ ഖാനെ കാണണം’: ഫാംഹൗസിൽ അതിക്രമിച്ച് കയറാൻ ശ്രമം, 2 പേർ പിടിയിൽ
മുംബൈ∙ മഹാരാഷ്ട്രയിൽ മുംബൈക്ക് അടുത്ത് പൻവേലിലെ നടൻ സൽമാൻ ഖാന്റെ ഫാംഹൗസ് ‘അർപിത’യിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. അജേഷ് കുമാർ ഓംപ്രകാശ് ഗിൽ, ഗുരുസേവക് സിങ് തേജ്സിങ് സിഖ് എന്നിവരാണു പിടിയിലായത്. ജനുവരി നാലിനാണു സംഭവം നടന്നത്. സൽമാൻ ഖാന്റെ ആരാധകരാണെന്നും അദ്ദേഹത്തെ കാണണമെന്നും

മുംബൈ∙ മഹാരാഷ്ട്രയിൽ മുംബൈയ്ക്ക് അടുത്ത് പൻവേലിലെ നടൻ സൽമാൻ ഖാന്റെ ഫാംഹൗസ് ‘അർപിത’യിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. അജേഷ് കുമാർ ഓംപ്രകാശ് ഗിൽ, ഗുരുസേവക് സിങ് തേജ്സിങ് സിഖ് എന്നിവരാണു പിടിയിലായത്.
ജനുവരി നാലിനാണു സംഭവം നടന്നത്. സൽമാൻ ഖാന്റെ ആരാധകരാണെന്നും അദ്ദേഹത്തെ കാണണമെന്നും ഫാംഹൗസിലെ സുരക്ഷാ ജീവനക്കാരോട് ഇരുവരും പറയുകയായിരുന്നു. തങ്ങളുടെ പേരു മാറ്റിയാണ് ഇവർ സുരക്ഷാ ജീവനക്കാരോട് പറഞ്ഞത്. മഹേഷ് കുമാർ റാംനിവാസ്, വിനോദ് കുമാർ രാധേശാം എന്നാണ് തങ്ങളുടെ പേരെന്നാണു രണ്ടുപേരും പറഞ്ഞത്.
കുറ്റിച്ചെടികളും മതിലും ചാടിക്കടന്ന് വീടിന്റെ വളപ്പിൽ കയറാൻ ഇരുവരും ശ്രമിച്ചു. തുടർന്ന് സുരക്ഷാ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി ഇരുവരെയും പിടികൂടുകയുമായിരുന്നു. ഇരുവരിൽനിന്നും വ്യാജ ആധാർ കാർഡ് പൊലീസ് പിടികൂടി.