നിയമസഭാ അക്രമം: കേസിൽ തുടരന്വേഷണം നടത്തിയ മുഴുവൻ രേഖകളും നൽകിയില്ലെന്ന് പ്രതിഭാഗത്തിന്റെ ഹർജി
തിരുവനന്തപുരം∙ മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം നടത്തിയ മുഴുവൻ രേഖകളും നൽകിയില്ലെന്ന് കാട്ടി പ്രതിഭാഗം ഹർജി നൽകി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, തർക്കം ഉണ്ടെങ്കിൽ സമർപ്പിക്കാൻ പ്രോസിക്യൂഷനു നിർദ്ദേശം നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ക്രൈംബ്രാഞ്ച് നൽകിയ രേഖകളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അത് പ്രതിഭാഗം കോടതിയെ അറിയിക്കണമെന്നു മജിസ്ട്രേറ്റ് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചു രേഖകൾ പരിശോധിച്ചപ്പോൾ ചില രേഖകളും സാക്ഷിമൊഴികളും ഇല്ല എന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഇതിൽ നടപടികൾ പൂർത്തിയായശേഷം മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള ഇടതു നേതാക്കൾക്കെതിരെയുള്ള കേസിന്റെ വിചാരണ തീയതി തീരുമാനിക്കും.
മന്ത്രി വി.ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.