ചെന്നൈ ∙ ആഗോള നിക്ഷേപക സംഗമത്തിന്റെ(ജിം) മൂന്നാം പതിപ്പു വഴി തമിഴ്നാട്ടിലേക്ക് 6,64,180 കോടി രൂപയുടെ നിക്ഷേപത്തിനു വഴിയൊരുങ്ങിയതായും പ്രത്യക്ഷമായും പരോക്ഷമായും 27 ലക്ഷത്തോളം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. രണ്ടു ദിവസം നീണ്ട ജിമ്മിന്റെ സമാപന സമ്മേളനത്തിലാണു സ്റ്റാലിൻ കണക്കുകൾ പുറത്തുവിട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രോണിക്സ് നിർമാണം, ഗ്രീൻ എനർജി, നോൺ-ലെതർ പാദരക്ഷകൾ, ഓട്ടമൊബീൽ, ഇലക്ട്രിക് വാഹനങ്ങൾ, എയ്‌റോസ്‌പേസ്, ഡിഫൻസ്, ഡേറ്റാ സെന്ററുകൾ, ഐടി സേവനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലൂടെയാണ് ഈ നിക്ഷേപങ്ങൾ വന്നത്. മൊത്തം നിക്ഷേപങ്ങളിൽ 379809 കോടി രൂപ ഉൽപാദന മേഖലയിലാണ്. 135157 കോടി രൂപ ഊർജമേഖലയിലും.വൻകിട വ്യവസായങ്ങൾക്ക് ശക്തമായ അടിത്തറ നൽകുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് വേണ്ടി 63,573 കോടി നിക്ഷേപവും എത്തി.

ADVERTISEMENT

ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുന്ന നിമിഷം എല്ലാ പ്രവർത്തനങ്ങൾക്കും തമിഴ്നാടിന്റെ പിന്തുണയുണ്ടാകുമെന്നും ഏകജാലക സംവിധാനത്തിലൂടെ ആവശ്യമായ എല്ലാ ക്ലിയറൻസുകളും വേഗത്തിൽ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ധാരണാപത്രങ്ങൾ നടപ്പാക്കാൻ വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കും. ആർക്കും എപ്പോഴും തന്റെ ഓഫിസുമായി സഹായത്തിനു ബന്ധപ്പെടാമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. 

‘2030നുള്ളിൽ, തമിഴ്‌നാടിനെ 1 ട്രില്യൻ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകമാക്കി മാറ്റുകയും ചെയ്യുക എന്ന മഹത്തായ ലക്ഷ്യത്തിനായി ഞങ്ങൾ പ്രവർത്തിക്കുകയാണ്. ഈ ധാരണാപത്രങ്ങൾ ഉടൻ തന്നെ ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഏറെ സഹായകമാകുമെന്നതിൽ സംശയമില്ല’.

∙ കോടികളൊഴുകി സമാപന ദിനം

ADVERTISEMENT

സമാപന ദിനത്തിൽ ചെറുതും വലുതുമായ ഏതാണ്ട് 300ലേറെ ധാരണാപത്രങ്ങളാണു തമിഴ്നാട് സർക്കാരുമായി വിവിധ കമ്പനികൾ ഒപ്പുവച്ചത്. അദാനി ഗ്രീൻ എനർജി 24,500 കോടിയും അംബുജ സിമന്റ്‌സ് 3,500 കോടിയും അദാനി കോണക്‌സ് 13,200 കോടിയും അദാനി ടോട്ടൽ ഗ്യാസും സിഎൻജിയും 1,568 കോടിയും നിക്ഷേപിക്കും. തൂത്തുക്കുടിയിൽ 36,236 കോടി രൂപ സെംബ്കോർപ് നിക്ഷേപിക്കും. ഗ്രീൻ ഹൈഡ്രജൻ പ്ലാന്റും സ്ഥാപിക്കും. 

2,302 കോടി രൂപ മുതൽമുടക്കിൽ കള്ളക്കുറുച്ചി ജില്ലയിൽ പൗ ചെൻ കോർപറേഷൻ - ഹൈ ഗ്ലോറി ഫുട്‌വെയർ, തുകൽ ഇതര പാദരക്ഷ നിർമാണ യൂണിറ്റിന് സ്റ്റാലിൻ ഓൺലൈനായി തറക്കല്ലിട്ടു. ഐഷർ മോട്ടേഴ്‌സ് ലിമിറ്റഡിന്റെ യൂണിറ്റായ മോട്ടർ സൈക്കിൾ നിർമാതാക്കൾ, റോയൽ എൻഫീൽഡ് 3,000 കോടി രൂപയുടെ നിക്ഷേപം നടത്തും. 23.4 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള 'വില്ലേജ് കുക്കിങ് ചാനലിന്റെ' സൃഷ്‌ടാക്കൾ പാനൽ ചർച്ചയിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചതും വേറിട്ട അനുഭവമായി.

English Summary:

Tamil Nadu receives investment proposals worth Rs 6.64 lakh crore during investors' meet

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT