പാറശാല സ്വദേശി മുംബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍; പോയത് കപ്പല്‍ ജോലിക്ക്
തിരുവനന്തപുരം ∙ മുംബൈയില്‍ കപ്പല്‍ ജോലിക്കുപോയ പാറശാല സ്വദേശിയായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍. പാറശാല വന്യക്കോട് കോട്ടവിള വീട്ടിൽ രാജന്റെ മകൻ രാഹുൽ (21), താമസിച്ചിരുന്ന ലോഡ്ജിന്റെ മുകളിൽനിന്നു വീണു മരിച്ചെന്നാണു വീട്ടുകാർക്കു വിവരം ലഭിച്ചത്.

ചൊവ്വാഴ്ച വെളുപ്പിനു മൂന്നരയ്ക്കാണു രാഹുൽ അപകടത്തിൽപ്പെട്ട വിവരം ലോഡ്ജ് ജീവനക്കാർ വീട്ടുകാരെ അറിയിച്ചത്. ജോലി വാഗ്ദാനം ചെയ്ത സ്ഥാപനം ആവശ്യപ്പെട്ടതനുസരിച്ചു ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്നു പോയ രാഹുൽ തിങ്കളാഴ്ച രാത്രി നവി മുംബൈയിൽ എത്തി. രാത്രി 11 വരെ വീട്ടുകാരുമായും സുഹൃത്തുക്കളുമായും സംസാരിച്ചു.
രാത്രി ഒന്നേമുക്കാലോടെ നാലാം നിലയിൽനിന്നു താഴേക്കു വീണു കിടക്കുന്ന നിലയിലാണു രാഹുലിനെ കണ്ടതെന്നാണു ലോഡ്ജിലെ ജീവനക്കാരുടെ മൊഴി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണു ബന്ധുക്കളുടെ ആരോപണം. 6 ലക്ഷം രൂപ വാങ്ങിയാണു കുഴിത്തുറയിലെ സ്ഥാപനം രാഹുലിനു ജോലി വാഗ്ദാനം ചെയ്തു കൊണ്ടുപോയത്. പണത്തിനായി വസ്തു വിൽക്കേണ്ടി വന്നു. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പാറശാല പൊലീസിൽ പരാതി നൽകി.