എസ്ഐ ഷമീലിനെതിരെ വിജിൻ നൽകിയ പരാതി ശരിവച്ച് അന്വേഷണ റിപ്പോർട്ട്; നടപടിക്കു സാധ്യത
തിരുവനന്തപുരം∙ കണ്ണൂർ ടൗണ്‍ എസ്ഐ ഷമീലിനെതിരെ കല്യാശേരി എംഎൽഎ എം. വിജിന്‍ നൽകിയ പരാതി ശരിവച്ച് അന്വേഷണ റിപ്പോർട്ട്. ഷമീലിനു തെറ്റുപറ്റി എന്നാണ് എസിപിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രോട്ടോക്കോൾ പാലിക്കാതെയാണ് കണ്ണൂര്‍ ടൗൺ എസ്ഐ ഷമീൽ പെരുമാറിയതെന്നും സ്ഥിതി വഷളാക്കിയത് എസ്ഐയുടെ പെരുമാറ്റമാണെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

എം വിജിൻ എംഎൽഎയാണെന്ന് മനസിലായശേഷവും എസ്ഐ മോശമായി പെരുമാറി എന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്ഐ ഷമീലിനെതിരെ നടപടിക്കു സാധ്യതയുണ്ട്. എംഎൽഎ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസിപി അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറി.
കെജിഎൻഎ എന്ന സിപിഎം അനുകൂല സംഘടന കണ്ണൂര്‍ സിവിൽ സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് വിവാദ സംഭവം ഉണ്ടായത്. കലക്ട്രേറ്റ് വളപ്പിൽ കടന്നവർക്കെതിരെ കേസെടുക്കുമെന്ന ടൗൺ എസ്ഐയുടെ ഭീഷണിയായിരുന്നു എംഎൽഎയും പൊലീസും തമ്മിലുണ്ടായ തർക്കത്തിനു കാരണം. പ്രകടനവുമായെത്തിയ നഴ്സുമാർ കലക്ട്രേറ്റിന് അകത്തുകയറിയത് തടയാൻ പൊലീസ് ഉണ്ടായിരുന്നില്ല. അതിനാൽ വീഴ്ച പൊലീസിനാണെന്നും പിന്നെ എന്തിനാണ് കേസെന്നുമായിരുന്നു എംഎൽഎയുടെ ചോദ്യം. കേസെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ എംഎൽഎയുടെ പേര് ചോദിക്കുകയും ചെയ്തു. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തെങ്കിലും എംഎൽഎയെ ഒഴിവാക്കി.
കെജിഎൻഎ ഭാരവാഹികളുള്‍പ്പെടെ നൂറോളം പേരായിരുന്നു പ്രതികൾ. സിവിൽ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയതിനും അന്യായമായി സംഘം ചേർന്നതിനും വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. സംഭവത്തിൽ എംഎൽഎ നൽകിയ പരാതി എസിപി രത്നകുമാറാണ് അന്വേഷിച്ചത്. സംഭവത്തിൽ എസ്ഐ ഷമീലിന്റെയും കളക്ട്രേറ്റിലേക്കു മാര്‍ച്ച് നടത്തിയ കെജിഎൻഎ ഭാരവാഹികളുടെയും സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പിങ്ക് പൊലീസ് ഉദ്യോഗസ്ഥരുടെയും സ്ഥലത്തുണ്ടായിരുന്ന മറ്റ് ദൃക്സാക്ഷികളുടെയും മൊഴി എസിപി രേഖപ്പെടുത്തിയിരുന്നു. ഇതടക്കമാണ് കമ്മിഷണര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.