കഠ്‌മണ്ഡു ∙ ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ നേപ്പാളിലെ ആത്മീയ നേതാവ് അറസ്റ്റിൽ. ബുദ്ധന്റെ പുനർജന്മമാണെന്ന് അവകാശപ്പെടുകയും അനുയായികൾ വിശ്വസിക്കുകയും ചെയ്യുന്ന റാം ബഹദുർ ബോംജൻ (33) ആണു പിടിയിലായത്. ‘ബുദ്ധ ബോയ്’ എന്ന പേരിൽ പ്രശസ്തനാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപ്രായത്തിൽ ഒന്നും കഴിക്കാതെയും കുടിക്കാതെയും ഉറങ്ങാതെയും ദിവസങ്ങളോളം ധ്യാനിച്ചാണു ബോംജൻ അനുയായികളെ സൃഷ്ടിച്ചത്. ബോംജനു മാസങ്ങളോളം ഇങ്ങനെ ധ്യാനിക്കാനാകുമെന്നു വിശ്വാസികൾ പറയുന്നു. കാഠ്‌മണ്ഡുവിലെ സർലാഹി ആശ്രമത്തിൽ അനുയായികളെ ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചെന്നാണ് ആരോപണം. വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ നേപ്പാളിലെ സിഐബിയാണ് (സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ) അറസ്റ്റ് ചെയ്തത്.

ADVERTISEMENT

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ഇയാളുടെ കയ്യിൽനിന്നു 30 ദശലക്ഷം നേപ്പാളി രൂപയും 22,500 ഡോളറും പിടികൂടി. 2010ൽ ഇയാൾക്കെതിരെ നിരവധി പീഡന പരാതികൾ ഉയർന്നിരുന്നു. തന്റെ ധ്യാനം തടസ്സപ്പെടുത്തിയതിനാണ് ആശ്രമത്തിലുള്ളവരെ മർദിച്ചതെന്നായിരുന്നു ഇയാളുടെ വാദം. ആശ്രമത്തിൽനിന്നു നാലു പേരെ കാണാതായതിലും ഇയാൾക്കെതിരെ അന്വേഷണമുണ്ട്.

English Summary:

Nepal's "Buddha Boy", 33, Arrested Over Alleged Rape Of A Minor