അയോധ്യ രാമക്ഷേത്രം: കോൺഗ്രസിന്റെ ബഹിഷ്കരണ തീരുമാനം ലാലുവിന്റെ സമ്മർദത്തെ തുടർന്നെന്ന് സൂചന
പട്ന ∙ അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനു പിന്നിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ സമ്മർദമെന്നു സൂചന. ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് മുഖേനയാണു ചടങ്ങിന്റെ സംഘപരിവാർ രാഷ്ട്രീയലക്ഷ്യം കോൺഗ്രസ് ഹൈക്കമാൻഡിനെ ലാലു

പട്ന ∙ അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനു പിന്നിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ സമ്മർദമെന്നു സൂചന. ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് മുഖേനയാണു ചടങ്ങിന്റെ സംഘപരിവാർ രാഷ്ട്രീയലക്ഷ്യം കോൺഗ്രസ് ഹൈക്കമാൻഡിനെ ലാലു ബോധ്യപ്പെടുത്തിയത്.
ലാലുവിന്റെ ഉപദേശാനുസരണം ഷക്കീൽ അഹമ്മദ് ചടങ്ങിനെ പരസ്യമായി പരിഹസിച്ചു രംഗത്തെത്തി. പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡും ബഹിഷ്കരണ നിലപാട് പ്രഖ്യാപിച്ചു. ബിഹാറിലെ ആർജെഡി നേതാക്കളാണ് അയോധ്യ രാമക്ഷേത്ര ചടങ്ങിനെതിരെ വ്യാപക വിമർശനം നടത്തുന്നത്.
ലാലുവിന്റെ ആശീർവാദത്തോടെയാണ് ആർജെഡി നേതാക്കളുടെ പരസ്യ പ്രതികരണം. കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്താൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ കടുത്ത അതൃപ്തി ഉടലെടുക്കുമെന്നു ലാലു മുന്നറിയിപ്പു നൽകി. അതേസമയം, ജനതാദൾ (യു) നേതാക്കൾ കരുതലോടെയാണു ചടങ്ങിനെ കുറിച്ചു പ്രതികരിക്കുന്നത്.