കള്ളപ്പണം വെളുപ്പിക്കൽ: ഫാറൂഖ് അബ്ദുല്ലയ്ക്ക് ഇഡിയുടെ നോട്ടിസ്
ന്യൂഡൽഹി∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാഷനൽ കോൺഫറൻസ് (എൻസി) പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലയ്ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടിസ് അയച്ചു. വ്യാഴാഴ്ച ശ്രീനഗറിലെ ഇ.ഡി. ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടിസ്.

ന്യൂഡൽഹി∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാഷനൽ കോൺഫറൻസ് (എൻസി) പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലയ്ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് അയച്ചു. വ്യാഴാഴ്ച ശ്രീനഗറിലെ ഇഡി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടിസ്.
ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ (ജെകെസിഎ) ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസിൽ 2022-ൽ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട്, മറ്റുകാര്യങ്ങൾക്കുവേണ്ടി വകമാറ്റി ചെലവഴിച്ചെന്നാണ് ആരോപണം. 2018-ൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ കേസ്.