മണിപ്പുരിൽ വീണ്ടും സംഘർഷം: നാലു മരണം, നിരവധി പേർക്ക് പരുക്ക്
ഇംഫാൽ∙ മണിപ്പുരിൽ ചുരാചന്ദ്പൂർ അതിർത്തിയിൽ വൻ സംഘർഷം. കുക്കി സായുധഗ്രൂപ്പുകളും തീവ്ര മെയ്തെയ് സംഘടനയും തമ്മിലാണ് സംഘർഷമുണ്ടായത്. വെടിവയ്പ്പിൽ നാലു മെയ്തെയ് വിഭാഗക്കാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ബിഷ്ണുപുർ, ചുരാചന്ദ്പൂർ ജില്ലകളോടു ചേർന്നുള്ള മലനിരകൾക്കു സമീപം വിറക് ശേഖരിക്കാൻ പോയ നാലു പേരാണ് മരിച്ചത്. ദാരാ സിങ്, ഇബോംച സിങ്, റോമൻ സിങ്, ആനന്ദ് സിങ് എന്നിവരാണ് മരിച്ചത്. ഇവരെ ബുധനാഴ്ച കാണാതായിരുന്നു. ഇവരുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും കുക്കി ഗ്രാമങ്ങൾക്ക് കാവൽ നിൽക്കുന്നവരാണ് കൊലപ്പെടുത്തിയതെന്നുമാണ് റിപ്പോർട്ട്.
അതിനിടെ, ബിഷ്ണുപൂർ ജില്ലയിലെ ഹയോതക് ഗ്രാമത്തിൽ അക്രമകാരികൾ വെടിവയ്പ് നടത്തി. സുരക്ഷാ സേന സംഭവസ്ഥലത്തെത്തി വെടിയുതിർക്കുകയും അക്രമികൾ വെടിവയ്പ് അവസാനിപ്പിക്കുകയും ചെയ്തെങ്കിലും ഇടയ്ക്കിടെയുള്ള വെടിവയ്പ് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.