പള്ളിയിൽ വാക്കുതർക്കം, പിന്നാലെ പരാതി; കെ.അണ്ണാമലൈക്ക് എതിരെ പൊലീസ് കേസ്
ചെന്നൈ∙ മതവിദ്വേഷം പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ചു തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈക്ക് എതിരെ പൊലീസ് കേസ്. ജനുവരി എട്ടിന് ധർമപുരി ജില്ലയിലെ ലൂർദ് പള്ളിയിൽ അണ്ണാമലൈ സന്ദർശനം നടത്തിയിരുന്നു. ഇവിടെ

ചെന്നൈ∙ മതവിദ്വേഷം പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ചു തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈക്ക് എതിരെ പൊലീസ് കേസ്. ജനുവരി എട്ടിന് ധർമപുരി ജില്ലയിലെ ലൂർദ് പള്ളിയിൽ അണ്ണാമലൈ സന്ദർശനം നടത്തിയിരുന്നു. ഇവിടെ വച്ചുണ്ടായ വാക്കുതർക്കത്തിനു പിന്നാലെ പ്രദേശവാസി നൽകിയ പരാതിയിലാണു കേസ്.
പള്ളിയിലെത്തിയ അണ്ണാമലൈക്കു നേരെ മണിപ്പുർ വിഷയവും വടക്കുകിഴക്കൻ സംസ്ഥാനത്തു ക്രിസ്ത്യൻ വിഭാഗത്തിൽപ്പെടുന്നവർ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രദേശവാസികൾ ചോദ്യമായി ഉയർത്തുകയായിരുന്നു. ഇവരുമായി അണ്ണാമലൈ വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
പള്ളിയിലെ ഒരു രൂപത്തിൽ മാല ചാർത്തുകയും പ്രാർഥന നടത്തുകയും ചെയ്താണു മടങ്ങിയത്. ധർമപുരി ജില്ലയിലെ എൻ മാൻ, എൻ മക്കൾ യാത്രയുടെ ഭാഗമായിട്ടായിരുന്നു അണ്ണാമലൈയുടെ പള്ളി സന്ദർശനം.