ഗോവിന്ദൻ മാസ്റ്ററല്ല, മോൺസ്റ്റർ, സാഡിസ്റ്റ്; കേരളത്തിൽ ശശി രാജ്: പരിഹസിച്ച് അബിൻ വർക്കി
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസില്‍ ജയിലിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തില്‍ കോടതിയിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണു ജാമ്യം നേടാൻ ശ്രമിച്ചതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. ഗോവിന്ദൻ മാസ്റ്ററല്ല, മോൺസ്റ്റർ ആണെന്ന് അദ്ദേഹം പരിഹസിച്ചു.

‘‘വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ഗുരുതരമായ ആരോപണമാണ് എം.വി.ഗോവിന്ദന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അദ്ദേഹം ഒരു മാസ്റ്ററാണോ, മോൺസ്റ്ററാണോ എന്നാണ് യൂത്ത് കോൺഗ്രസിനു ചോദിക്കാനുള്ളത്. ഇത്ര ക്രൂരമായ വിനോദങ്ങളിൽ ഏർപ്പെടുന്ന ആളുകളെ, ഇത്ര സാഡിസ്റ്റ് ചിന്താഗതിയുള്ള ആളുകളെ മോൺസ്റ്റർ എന്നല്ലാതെ വിശേഷിപ്പിക്കാൻ കഴിയില്ല. ഒരാളുടെ ആരോഗ്യവിവരം പോലും വ്യാജമാണെന്ന് പറയുന്ന അദ്ദേഹം, എത്രമാത്രം മനുഷ്യത്വ വിരുദ്ധനാണെന്ന് കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയണം.
രാഹുലിന്റെ ആരോഗ്യ അവസ്ഥയുമായി ബന്ധപ്പെട്ട് ഇന്നലെ തന്നെ നമ്മുടെ നേതാക്കൾ വ്യക്തമാക്കിയിരുന്നു. അൽപം ഗുരുതരമായ രോഗാവസ്ഥയിലുള്ള ഒരാളെക്കുറിച്ച് ഇത്ര മോശമായ, സാഡിസ്റ്റായ പ്രസ്താവന നടത്തിയ ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കും. ഗോവിന്ദന് വക്കീൽ നോട്ടിസ് അയയ്ക്കും. രാഹുലിന്റെ നിർദേശപ്രകാരം കൂടിയാണ് വക്കീൽ നോട്ടിസ് അയയ്ക്കാൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.
കേസുകൾകൊണ്ട് തളർത്താമെന്നാണ് പൊലീസും പി.ശശിമാരും ഉദ്ദേശിക്കുന്നത്. ശശി രാജ് ആണ് കേരളത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിയെ പോലും തെറ്റദ്ധരിപ്പിച്ചുകൊണ്ട് ചില ശശിമാരും ചില ഉപജാപക സംഘവുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഭരിക്കുന്നത്. ഈ ശശി രാജിനെയൊക്കെ ഞങ്ങൾ ഏറ്റവും നല്ല ഭാഷയിൽ വിമർശിക്കും, പോരാടും’’– അദ്ദേഹം പറഞ്ഞു.