‘എംടി പറഞ്ഞത് ആരെക്കുറിച്ചാണെന്നത് അദ്ദേഹം തന്നെ വ്യക്തമാക്കണം, നിലവിൽ പുറത്തുവരുന്നത് വ്യാഖ്യാനം മാത്രം’
തിരുവനന്തപുരം∙ എം.ടി.വാസുദേവൻ നായർ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിൽ വ്യത്യസ്ത നിലപാടുമായി സ്പീക്കര്‍ എ.എൻ.ഷംസീർ. എംടി പറഞ്ഞത് മുഖ്യമന്ത്രിയെക്കുറിച്ചാണെന്നതും കേന്ദ്രസർക്കാരിനെക്കുറിച്ചാണെന്നതും വ്യാഖ്യാനം മാത്രമാണ്. ആരെക്കുറിച്ചാണു പറഞ്ഞതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും സ്പീക്കർ പറഞ്ഞു.

തിരുവനന്തപുരം∙ എം.ടി.വാസുദേവൻ നായർ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിൽ വ്യത്യസ്ത നിലപാടുമായി സ്പീക്കര്‍ എ.എൻ.ഷംസീർ. എംടി പറഞ്ഞത് മുഖ്യമന്ത്രിയെക്കുറിച്ചാണെന്നതും കേന്ദ്രസർക്കാരിനെക്കുറിച്ചാണെന്നതും വ്യാഖ്യാനം മാത്രമാണ്. ആരെക്കുറിച്ചാണു പറഞ്ഞതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും സ്പീക്കർ പറഞ്ഞു. എംടി വിമർശിച്ചത് കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പ്രതികരണത്തിനു പിന്നാലെയാണ് ഷംസീർ നിലപാടുമായി രംഗത്തുവന്നത്.
Read Also: ദുരധികാരത്തിന്റെ ചങ്കിലേക്കെയ്ത ആ പ്രസംഗം 2003 ലേത്; എംടി അതു തൊടുത്തത് മനഃസാക്ഷിയിലേക്കു നോക്കി
‘‘നിലവിൽ പുറത്തുവരുന്നത് ഓരോരുത്തരുടെ വ്യാഖ്യാനങ്ങളാണ്. എംടിയെപ്പോലെ വലിയ വ്യക്തിത്വമുള്ള ഒരാളെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹം പറഞ്ഞത് കേന്ദ്ര സർക്കാരിനെതിരായിട്ടായിരിക്കാം. അത് അദ്ദേഹത്തോടു തന്നെ ചോദിക്കണം. മുഖ്യമന്ത്രിക്കെതിരെയാണെന്നതു മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്’’– ഷംസീർ പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായി എംടി നടത്തിയ പ്രസംഗമാണ് ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയത്. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്ന് എംടി പറഞ്ഞു. അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി എന്നും അദ്ദേഹം പറഞ്ഞു.
നയിക്കാൻ ഏതാനുംപേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചെന്നും നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണെന്നും ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എംടി പറഞ്ഞു.