വ്യാപാരിയെ കൊന്ന കേസ്: പ്രതികൾ എടുത്ത ഹാർഡ് ഡിസ്ക് അച്ചൻകോവിലാറ്റിൽ കണ്ടെത്തി
പത്തനംതിട്ട∙ മൈലപ്രയിൽ വ്യാപാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കടയിൽനിന്നു മോഷ്ടിച്ച ഹാർഡ് ഡിസ്ക് അച്ചൻകോവിലാറ്റിൽനിന്ന് പൊലീസ് വീണ്ടെടുത്തു. വലഞ്ചുഴി ഭാഗത്തുനിന്നാണു ഇതു വീണ്ടെടുത്തത്. കടയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കൊലപാതകത്തിനുശേഷം പ്രതികൾ അവിടെനിന്ന് എടുത്തുകൊണ്ടു പോവുകയായിരുന്നു.

പത്തനംതിട്ട∙ മൈലപ്രയിൽ വ്യാപാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കടയിൽനിന്നു മോഷ്ടിച്ച ഹാർഡ് ഡിസ്ക് അച്ചൻകോവിലാറ്റിൽനിന്ന് പൊലീസ് വീണ്ടെടുത്തു. വലഞ്ചുഴി ഭാഗത്തുനിന്നാണു ഇതു വീണ്ടെടുത്തത്. കടയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കൊലപാതകത്തിനുശേഷം പ്രതികൾ അവിടെനിന്ന് എടുത്തുകൊണ്ടു പോവുകയായിരുന്നു. കേസിൽ നിർണായക തെളിവായ ഹാർഡ് ഡിസ്കിനായി 2 ദിവസമായി അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീം ആറ്റിൽ പരിശോധന നടത്തിയിരുന്നു. ഇന്നലെ പ്രതികളുടെ സാന്നിധ്യത്തിലും തിരച്ചിൽ നടത്തിയിരുന്നു.
ഡിസംബർ 30നാണ് മൈലപ്രയിലെ കടയ്ക്കുള്ളിൽ ഉടമയായ പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയെ (73) കയ്യും കാലും കെട്ടിയിട്ട ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മുഖ്യ ആസൂത്രകൻ പത്തനംതിട്ട വലഞ്ചുഴി പള്ളിമുരുപ്പേൽ ഹരീബ് (ആരിഫ്, 38), മുരുകൻ (മദ്രാസ് മുരുകൻ, 42), മധുര സ്വദേശി സുബ്രഹ്മണ്യൻ (24), വലഞ്ചുഴി ജമീല മൻസിലിൽ നിയാസ് അമാൻ (33) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഡോൺ എന്നു വിളിക്കുന്ന മുത്തുകുമാരനെ (33) പിടികൂടാനുണ്ട്.
കൊല്ലപ്പെട്ട ജോർജിന്റെ കഴുത്തിൽ കിടന്ന 9 പവന്റെ മാലയും കടയിൽനിന്ന് 70,000 രൂപയും പ്രതികൾ കവർന്നു. തെങ്കാശി അയ്യാപുരത്തെ തോട്ടത്തിൽ ഷെഡുകളിൽ കഴിഞ്ഞിരുന്ന പ്രതികളെ കഴിഞ്ഞദിവസം രാത്രി 11 മണിയോടെ സാഹസികമായാണു പൊലീസ് പിടികൂടിയത്. തമിഴ്നാട് പൊലീസിന്റെ സഹായവും ലഭിച്ചു. ഹരീബിനെ പത്തനംതിട്ടയിൽനിന്നാണു പിടികൂടിയത്.